---
title: "തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇന്നും, നാളെയും ഗുരുദേവ പ്രതിഷ്ഠയുടെ നൂറാം വാർഷികാഘോഷം ; വൈകീട്ട് ബസ്റ്റാൻ്റിൽ നിന്നും ക്ഷേത്രത്തിലേക്ക്  വിഗ്രഹപ്രതിഷ്ഠാ ശതാബ്ദി വിളംബര ഘോഷയാത്ര"
english_title: "The 100th anniversary of the installation of Gurudev will be celebrated at the Thalassery Jagannath Temple today and tomorrow; in the evening, a procession will be held from the bus stand to the temple to announce the centenary of the installation of the idol."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/347206/the-100th-anniversary-of-the-installation-of-gurudev-will-be-celebrated-at-the-thalassery-jagannath-temple-today-and-tomorrow-in-the-evening-a-procession-will-be-held-from-the-bus-stand-to-the-temple-to-announce-the-centenary-of-the-installation-of-the-idol"
published_at: "2026-03-12T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b25e64e9b53_Untitled-6_copy.jpg"
keywords: []
---

# തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇന്നും, നാളെയും ഗുരുദേവ പ്രതിഷ്ഠയുടെ നൂറാം വാർഷികാഘോഷം ; വൈകീട്ട് ബസ്റ്റാൻ്റിൽ നിന്നും ക്ഷേത്രത്തിലേക്ക്  വിഗ്രഹപ്രതിഷ്ഠാ ശതാബ്ദി വിളംബര ഘോഷയാത്ര

> **Lead Summary:** തലശേരി ജഗന്നാഥ ക്ഷേത്ര സവിധത്തിലെ ഗുരുദേവ വിഗ്രഹപ്രതിഷ്‌ഠയുടെ നൂറാം വാർഷികാഘോഷം ഇന്നും, നാളെയും വിവിധ പരിപാടികളോടെ കൊണ്ടാടും. ഒരു വർഷം നീളുന്ന വൈവിധ്യമാർന്ന പരിപാടികൾക്കും തുടക്കമാകും.

## Article Content

തലശേരി ജഗന്നാഥ ക്ഷേത്ര സവിധത്തിലെ ഗുരുദേവ വിഗ്രഹപ്രതിഷ്‌ഠയുടെ നൂറാം വാർഷികാഘോഷം ഇന്നും, നാളെയും വിവിധ പരിപാടികളോടെ കൊണ്ടാടും. ഒരു വർഷം നീളുന്ന വൈവിധ്യമാർന്ന പരിപാടികൾക്കും തുടക്കമാകും.

ഇന്ന് വൈകീട്ട് 4.30 ന് തലശ്ശേരി പുതിയ ബസ്റ്റാന്റ് പരിസരത്തുനിന്നും ജഗന്നാഥ ക്ഷേത്രത്തിലേ ക്ക് വിഗ്രഹപ്രതിഷ്ഠാ ശതാബ്ദി വിളംബര ഘോഷയാത്ര ആരംഭിക്കും. 7 മണിക്ക് കണ്ണൂർ ആലാപ് ഭജൻസ് ഒരുക്കുന്ന ഭജൻസ് ഉണ്ടാവും. നാളെ കാലത്ത് 10 മണിക്ക് സഹസ്ര ഗുരുപൂജായജ്ഞം ഗുരുദേവ വിഗ്രഹത്തിൽ മാല ചാർത്തൽ, സമൂഹപ്രാർത്ഥന എന്നിവയും 12.30ന് പ്രസാദ ഊട്ടും നടക്കും.

വൈകീട്ട് 4 മണിക്ക് അഡ്വ: കെ.സത്യൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ശ്രീമദ് ധർമ്മചൈതന്യ സ്വാമികൾ ഉദ്ഘാടനം ചെയ്യും.സുരേശ്വരാനന്ദ സ്വാമികൾ അനുഗ്രഹ ഭാഷണം നടത്തും. ടി.വി. വസുമിത്രൻ എഞ്ചിനീയർ മുഖ്യഭാഷണം നടത്തും ഗോകർണ്ണക്ഷേത്രത്തിലെ പത്മരാജ് ആർ.പൂജാരി വിശിഷ്ടാതിഥിയായിരിക്കും. സത്യശീലൻ ചാലാട് (കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം) പി.വിനയകുമാർ (ശ്രീകണ്ഠേശ്വര ക്ഷേത്രം കോഴിക്കോട്) എന്നിവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/347206/the-100th-anniversary-of-the-installation-of-gurudev-will-be-celebrated-at-the-thalassery-jagannath-temple-today-and-tomorrow-in-the-evening-a-procession-will-be-held-from-the-bus-stand-to-the-temple-to-announce-the-centenary-of-the-installation-of-the-idol)