---
title: "കിക്മ എം.ബി.എ ബാച്ചിലേക്ക്  അഭിമുഖം തിങ്കളാഴ്ച  തലശേരി മണ്ണയാട് സഹകരണ പരിശീലന  കോളേജിൽ"
english_title: "Interview for Kikma MBA batch on Monday at Thalassery Mannayadu Cooperative Training College"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/347623/interview-for-kikma-mba-batch-on-monday-at-thalassery-mannayadu-cooperative-training-college"
published_at: "2026-03-14T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4fe3b5ca2c_Untitled-2_copy.jpg"
keywords: []
---

# കിക്മ എം.ബി.എ ബാച്ചിലേക്ക്  അഭിമുഖം തിങ്കളാഴ്ച  തലശേരി മണ്ണയാട് സഹകരണ പരിശീലന  കോളേജിൽ

> **Lead Summary:** സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയൻ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ‌) എം.ബി.എ. (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്ക് അഭിമുഖം 16ന് രാവിലെ 10 മണി മുതൽ 1 മണി വരെ തലശ്ശേരി മണ്ണയാടുള്ള സഹകരണ പരിശീലന കോളേജിൽ വച്ച് നടക്കും.

## Article Content

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയൻ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ‌) എം.ബി.എ. (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്ക് അഭിമുഖം 16ന് രാവിലെ 10 മണി മുതൽ 1 മണി വരെ തലശ്ശേരി മണ്ണയാടുള്ള സഹകരണ പരിശീലന കോളേജിൽ വച്ച് നടക്കും.

കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാര ത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ലോജിസ്റ്റിക് ആന്റ് സപ്ലൈചെയിൻ മാനേജ്മെന്റ് ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രി തർക്കും, സ്കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേ ഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.

50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദവിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകൾക്ക് തയ്യാർ എടുക്കുന്നവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ 9447002106, 8547618290 എന്നീ നമ്പരുകളിലും, www.kicma.ac.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/347623/interview-for-kikma-mba-batch-on-monday-at-thalassery-mannayadu-cooperative-training-college)