---
title: "കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ബംഗ്ളൂരൂ - കണ്ണൂർ എക്‌സ്പ്രസ്സ് കോഴിക്കോട്ടെക്ക് നീട്ടി"
english_title: "Bangalore - Kannur Express, which ends in Kannur, extended to Kozhikode"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/347686/bangalore-kannur-express-which-ends-in-kannur-extended-to-kozhikode"
published_at: "2026-03-14T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b52d33190e3_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ബംഗ്ളൂരൂ - കണ്ണൂർ എക്‌സ്പ്രസ്സ് കോഴിക്കോട്ടെക്ക് നീട്ടി

> **Lead Summary:** കണ്ണൂർ മലബാറിലെ യാത്രാ ദുരിതത്തിനു പരിഹാരമോണം 18511/16513 ബാംഗ്ളൂരു സിറ്റി കണ്ണൂർ എക്‌സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടി റെയിൽവേ ഉത്തരവിറങ്ങി. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടി രണ്ട് വർഷം മുമ്പെ തന്നെ റെയിൽവേ മന്ത്രാലയംഉത്തരവ് പുറപ്പെടുവിച്ചെങ്കിലും നടപ്പായിരുന്നില്ല.

## Article Content

കണ്ണൂർ മലബാറിലെ യാത്രാ ദുരിതത്തിനു പരിഹാരമോണം 18511/16513 ബാംഗ്ളൂരു സിറ്റി കണ്ണൂർ എക്‌സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടി റെയിൽവേ ഉത്തരവിറങ്ങി. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടി രണ്ട് വർഷം മുമ്പെ തന്നെ റെയിൽവേ മന്ത്രാലയംഉത്തരവ് പുറപ്പെടുവിച്ചെങ്കിലും നടപ്പായിരുന്നില്ല.

യാത്രക്കാരുടെ സംഘടനകളും, തലശ്ശേരി റെയിൽവേ പാസ്സഞ്ചർ അസോസിയേഷന്നും ഇക്കാര്യം ചൂണ്ടി കാട്ടി പല തവണ ദക്ഷിണമേഖലാ റെയിൽവെ ജനറൽ മാനേജർക്കും ഡിവിഷണൽ മാനേജർക്കും നിവേദനം സമർപ്പിച്ചിരുന്നു.

വൈകുന്നേരം 3.30നു കോഴി ക്കോട് നിന്നും ബാംഗ്ളൂരിലേക്ക് പുറപ്പെടുന്ന1651/ നമ്പർ ട്രെയിൻ 4.34 നാണ് തലശ്ശേരിയി ലെത്തുക. കണ്ണൂർ കോഴിക്കോട് റൂട്ടിലെ തിരക്ക് കുറയ്ക്കാനും, കോഴിക്കോട് നിന്നും ബംഗ്ളൂരു സിറ്റിയിലേക്കുള്ള യാത്രക്കാർക്കും ട്രെയിൻ പ്രയോജനപ്പെടും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/347686/bangalore-kannur-express-which-ends-in-kannur-extended-to-kozhikode)