---
title: "ഓട്ടോ റിക്ഷകൾ ഓടിച്ച് കുടുംബം പുലർത്തുന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ള 30 ഓട്ടോ  ഡ്രൈവർമാർക്ക് സ്വന്തമായി സി.എൻ.ജി. ഓട്ടോ റിക്ഷകൾ വാങ്ങാൻ തലശേരി ലയൺസ് ക്ലബ്ബ് സഹായം നൽകും ; താത്പര്യമുള്ള യുവതീ യുവാക്കൾ 25നകം ബന്ധപ്പെടണം"
english_title: "Thalassery Lions Club will provide assistance to 30 auto drivers below the poverty line who support their families by driving auto rickshaws to purchase their own CNG auto rickshaws; Interested youth should contact by 25th"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/348244/thalassery-lions-club-will-provide-assistance-to-30-auto-drivers-below-the-poverty-line-who-support-their-families-by-driving-auto-rickshaws-to-purchase-their-own-cng-auto-rickshaws-interested-youth-should-contact-by-25th"
published_at: "2026-03-17T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b9256699502_Untitled-3_copy.jpg"
keywords: []
---

# ഓട്ടോ റിക്ഷകൾ ഓടിച്ച് കുടുംബം പുലർത്തുന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ള 30 ഓട്ടോ  ഡ്രൈവർമാർക്ക് സ്വന്തമായി സി.എൻ.ജി. ഓട്ടോ റിക്ഷകൾ വാങ്ങാൻ തലശേരി ലയൺസ് ക്ലബ്ബ് സഹായം നൽകും ; താത്പര്യമുള്ള യുവതീ യുവാക്കൾ 25നകം ബന്ധപ്പെടണം

> **Lead Summary:** തലശേരി: വാഹനത്തിന്റെ മൊത്തവിലയുടെ 15 ശതമാനം തുകയായ 50,000 രൂപയാണ് ക്ലബ്ബ് വാഗ്ദാനം ചെയ്യുന്നത്. ശേഷിച്ച 85 ശതമാനം തുക സമാഹരിക്കാൻ ബാങ്ക് വായ്പയും ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ചു നൽകും..

## Article Content

തലശേരി: വാഹനത്തിന്റെ മൊത്തവിലയുടെ 15 ശതമാനം തുകയായ 50,000 രൂപയാണ് ക്ലബ്ബ് വാഗ്ദാനം ചെയ്യുന്നത്. ശേഷിച്ച 85 ശതമാനം തുക സമാഹരിക്കാൻ ബാങ്ക് വായ്പയും ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ചു നൽകും..

ഡ്രൈവിംഗ് ലൈസൻസുള്ള യുവതീ യുവാക്കളിൽ  താൽപര്യമുള്ളവർ ഈ മാസം 25 നകം ബന്ധപ്പെടണമെന്ന് തലശേരി ലയൺസ് ക്ലബ്ബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മലീനീകരണം കുറവും മൈലേജ് കൂടുതലുമുള്ള ഓട്ടോകളാണ് ആപെ പിയാജിയോ വണ്ടികളെന്ന് ജനറൽ മാനേജർ ശ്യാം പ്രസാദും അവകാശപ്പെട്ടു.

കൂടുതൽ വിവരങ്ങൾ 7736717333 ശ്യാം പ്രസാദ്, 7736191494 സമീപ്  എന്നിവരിൽ നിന്നും ലഭിക്കും.- സുദേഷ് ഷേണായി, ടി.കെ.രജീഷ്, പ്രദീപ് പ്രതിഭ, അനിത ഷേണായ്, സജീവ് മാണിയത്ത്, സി.വി. സമീപ് എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/348244/thalassery-lions-club-will-provide-assistance-to-30-auto-drivers-below-the-poverty-line-who-support-their-families-by-driving-auto-rickshaws-to-purchase-their-own-cng-auto-rickshaws-interested-youth-should-contact-by-25th)