---
title: "സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് കർമ്മത്തിനായി പോവാൻ തിരഞ്ഞെടുക്കപ്പെട്ടവർക്ക് തലശേരി ജനറൽ ആശുപത്രിയിൽ വാക്സിനേഷൻ നൽകി ; വാക്സിനേഷൻ നൽകിയത്  കുത്തുപറമ്പ്,ധർമ്മടം, തലശേരി മണ്ഡലങ്ങളിൽ നിന്നുള്ള 510 പേർക്ക്"
english_title: "Those selected to go for Hajj under the auspices of the State Hajj Committee were vaccinated at Thalassery General Hospital; 510 people from Kuthuparamba, Dharmadam and Thalassery constituencies were vaccinated."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/348246/those-selected-to-go-for-hajj-under-the-auspices-of-the-state-hajj-committee-were-vaccinated-at-thalassery-general-hospital-510-people-from-kuthuparamba-dharmadam-and-thalassery-constituencies-were-vaccinated"
published_at: "2026-03-17T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b926b0bd312_bgbgbgbbgbg.jpg"
keywords: []
---

# സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് കർമ്മത്തിനായി പോവാൻ തിരഞ്ഞെടുക്കപ്പെട്ടവർക്ക് തലശേരി ജനറൽ ആശുപത്രിയിൽ വാക്സിനേഷൻ നൽകി ; വാക്സിനേഷൻ നൽകിയത്  കുത്തുപറമ്പ്,ധർമ്മടം, തലശേരി മണ്ഡലങ്ങളിൽ നിന്നുള്ള 510 പേർക്ക്

> **Lead Summary:** തലശേരി;സാധാരണയായി തുള്ളി മരുന്നാണ് നൽകി വരുന്നത്. ഇത്തവണ നോമ്പ് കാലമായതിനാൽ മരുന്ന് കുത്തിവയ്പാണ് നൽകിയത്. 

## Article Content

തലശേരി;സാധാരണയായി തുള്ളി മരുന്നാണ് നൽകി വരുന്നത്. ഇത്തവണ നോമ്പ് കാലമായതിനാൽ മരുന്ന് കുത്തിവയ്പാണ് നൽകിയത്. 

ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ആദ്യ ബാച്ച് മെയ്5ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെടും.കണ്ണൂർ വിമാനത്താവളത്തിൽ അനുവദിച്ച ഹജജ് ഹൌസ് മെയ് 4 മുതൽ സേവനങ്ങൾ നൽകിത്തുടങ്ങും. ഇത്തവണ വാക്സിനേഷൻ സ്വീകരിച്ചവരിൽ 65 വയസിന് മുകളിൽ പ്രായമുള്ള 110 പേരുണ്ട്.

വാക്സിനേഷൻ പ്രക്രിയകൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി സഹായിക്കാൻ ആർ.എം.ഒ. ഡോ.ഷിജി, നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഒ.വി ജാഫർ, ജില്ലയിലെ ട്രെയിനർ മാരായ നിസാർ അതിരകം,സമീർ പിണറായി, വനിത വിങ്ങ് ചുമതലയുളള ഇ.കെ.സൌദ, ഷാഹിന സലാം, മുജുത്തബ പുന്നോൽ എന്നിവർ ജനറൽ ആശുപത്രിയിൽ ഉണ്ടായി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/348246/those-selected-to-go-for-hajj-under-the-auspices-of-the-state-hajj-committee-were-vaccinated-at-thalassery-general-hospital-510-people-from-kuthuparamba-dharmadam-and-thalassery-constituencies-were-vaccinated)