---
title: "പതിവ് തെറ്റിക്കാതെ ഇത്തവണയും പെരുന്നാൾ ദിനത്തിൽ തലശേരി  ജനറലാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നൽകി സി.എച്ച് സെന്ററിന്റെ മാതൃക"
english_title: "Without breaking the tradition, this time too, CH Center provided lunch to the patients and relatives of Thalassery General Hospital on the occasion of Eid."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/348761/without-breaking-the-tradition-this-time-too-ch-center-provided-lunch-to-the-patients-and-relatives-of-thalassery-general-hospital-on-the-occasion-of-eid"
published_at: "2026-03-20T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd01da78bb6_Untitled-1_copy.jpg"
keywords: []
---

# പതിവ് തെറ്റിക്കാതെ ഇത്തവണയും പെരുന്നാൾ ദിനത്തിൽ തലശേരി  ജനറലാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നൽകി സി.എച്ച് സെന്ററിന്റെ മാതൃക

> **Lead Summary:** സി എച്ച് സെന്റർ ചെയർമാനും, ഖത്തറിലെ സഫാരി ഗ്രൂപ്പ് വൈസ് ചെയർമാനുമായ കെ. സൈനുൽ ആബിദാണ് ഇത്തവണയും ഭക്ഷണത്തിനാവശ്യമായ ചിലവ് വഹിച്ചത്.

## Article Content

സി എച്ച് സെന്റർ ചെയർമാനും, ഖത്തറിലെ സഫാരി ഗ്രൂപ്പ് വൈസ് ചെയർമാനുമായ കെ. സൈനുൽ ആബിദാണ് ഇത്തവണയും ഭക്ഷണത്തിനാവശ്യമായ ചിലവ് വഹിച്ചത്.

ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന ഭക്ഷണ വിതരണം മാനവികതയുടെ മനോഹര മാതൃകയായി

പതിവുപോലെ ഈ വർഷവും പെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച ഭക്ഷണ വിതരണം നിരവധി പേർക്ക് ആശ്വാസവും സന്തോഷവും നൽകി.

നോമ്പ് മാസമൊട്ടാകെ ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറയും, അത്താഴവും വിതരണം ചെയ്തതിലൂടെ സിഎച്ച് സെന്റർ സേവനമനോഭാവം കൂടുതൽ ശക്തമാക്കിയിരുന്നു. സിഎച്ച് സെന്റർ വൈസ് ചെയർമാൻ ഡോ. നാസിമുദ്ധീൻ ഉദ്ഘാടനം ചെയ്തു.

എൻ. മൂസ അധ്യക്ഷത വഹിച്ചു. സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് സ്വാഗതവും, റഷീദ് തലായി നന്ദിയും പറഞ്ഞു.

മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന്, സി.കെ.പി. റയീസ്, തഫ്‌ലീം മാണിയാട്ട്, പാലക്കൽ സാഹിർ, എ.പി. റഹീം, മുനവ്വർ അഹമ്മദ് എന്നിവർ സംസാരിച്ചു.

പൊന്നകം നൗഷാദ്, പി.പി. സിറാജ്, ജലാൽ പാറാൽ, റഹീസ്, ഹനീഫ, റുഫൈസ്, അഷറഫ്, മുനീർ കൈവട്ടം, ദിൽഷാദ്, റിയാസ് എം.കെ., അഫ്സീർ, യു.സി. മുസ്തഫ, ആഷിഖ്, നൗഷാദ്, മുല്ലക്കോയ, ഫസൽ ചേരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

സേവനത്തിന്റെ സ്നേഹസ്പർശം നിറഞ്ഞ ഈ വിരുന്ന്, പെരുന്നാൾ ആഘോഷങ്ങൾക്ക് മാനവികതയുടെ പുതുമുഖം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/348761/without-breaking-the-tradition-this-time-too-ch-center-provided-lunch-to-the-patients-and-relatives-of-thalassery-general-hospital-on-the-occasion-of-eid)