---
title: "കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം ബാധിച്ച് മരണം"
english_title: "Another death due to Shigella disease in Kozhikode"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/349419/another-death-due-to-shigella-disease-in-kozhikode"
published_at: "2026-03-24T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2370a8810a_Untitled-2_copy.jpg"
keywords: []
---

# കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം ബാധിച്ച് മരണം

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം ബാധിച്ച് മരണം. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഭാഗത്ത് ഷിഗെല്ല ബാധിച്ച് അങ്കണവാടി വിദ്യാർഥി (മൂന്നര വയസ്സ്)യാണ് മരിച്ചത്.

## Article Content

കോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം ബാധിച്ച് മരണം. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഭാഗത്ത് ഷിഗെല്ല ബാധിച്ച് അങ്കണവാടി വിദ്യാർഥി (മൂന്നര വയസ്സ്)യാണ് മരിച്ചത്.

ഇതിനുപിന്നാലെ പെരുവയൽ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കലിൽ 12 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 34 പേർക്കാണ് രോഗലക്ഷണങ്ങൾ ഉള്ളത്. ഇതിൽ കൂടുതൽ പേരും നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/349419/another-death-due-to-shigella-disease-in-kozhikode)