---
title: "തലശേരി തലായി ഹാർബറിന് സമീപം  ഡോള്‍ഫിന്റെ ജഡം   കരയ്ക്കടിഞ്ഞു ;  ഏകദേശം 150  കിലോയോളം ഭാരമുള്ള ഡോൾഫിന്റെ ജഡം  പോസ്റ്റ് മോർട്ടം നടത്തി   സംസ്കരിച്ചു."
english_title: "The body of a dolphin washed ashore near Thalassery's Thalai Harbor; the body of the dolphin, weighing approximately 150 kg, was cremated after a post-mortem."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/349495/the-body-of-a-dolphin-washed-ashore-near-thalasserys-thalai-harbor-the-body-of-the-dolphin-weighing-approximately-150-kg-was-cremated-after-a-post-mortem"
published_at: "2026-03-24T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c28e58e238f_Untitled-1_copy.jpg"
keywords: []
---

# തലശേരി തലായി ഹാർബറിന് സമീപം  ഡോള്‍ഫിന്റെ ജഡം   കരയ്ക്കടിഞ്ഞു ;  ഏകദേശം 150  കിലോയോളം ഭാരമുള്ള ഡോൾഫിന്റെ ജഡം  പോസ്റ്റ് മോർട്ടം നടത്തി   സംസ്കരിച്ചു.

> **Lead Summary:** തലശേരി: തലശേരി തലായി ഹാര്‍ബറിനു സമീപം 150 കിലോയോളം വരുന്ന ഡോള്‍ഫിന്റെ ജഡം കരയ്ക്കടിഞ്ഞു. ചൊവ്വാഴ്ച രാവിലെ ഏഴോടെ സീ റസ്ക്യു ഗാര്‍ഡ് പി. രഞ്ജനാണ് കടലിൽ ഒഴുകിനടക്കുകയായിരുന്ന ഡോൾഫിന്റെ ജഡം കണ്ടത്.

## Article Content

തലശേരി: തലശേരി തലായി ഹാര്‍ബറിനു സമീപം 150 കിലോയോളം വരുന്ന ഡോള്‍ഫിന്റെ ജഡം കരയ്ക്കടിഞ്ഞു. ചൊവ്വാഴ്ച രാവിലെ ഏഴോടെ സീ റസ്ക്യു ഗാര്‍ഡ് പി. രഞ്ജനാണ് കടലിൽ ഒഴുകിനടക്കുകയായിരുന്ന ഡോൾഫിന്റെ ജഡം കണ്ടത്.

ഉടന്‍ കണ്ണൂര്‍ ഫിഷറീസ് വിഭാഗത്തിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മാർക്ക് പ്രവർത്തകൻ ബിജിലേഷ് കോടിയേരിയും, രഞ്ജനുംമത്സ്യ തൊഴിലാളികളും ചേർന്ന് കടലിലേക്ക് ഒഴുകി പോകാതിരിക്കാന്‍ ഡോൾഫിനെ കയര്‍ കെട്ടി കരയിൽ ബന്ധിപ്പിക്കുകയായിരുന്നു.

തലശേരി വെറ്റിനറി ഡോ. ബിന്ദു പ്രശാന്തിന്റെ നേതൃത്വത്തില്‍ ഡോള്‍ഫിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കണ്ണവം ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ സി.കെ മഹേഷ്, തോലമ്പ്ര ഫോറസ്റ്റ് ഓഫിസര്‍ പ്രമോദ് കുമാര്‍, ബീറ്റ് ഓഫിസര്‍മാരായ കെ. ഷൈജു, സി.കെ രതീഷ്, സി. സത്യന്‍ എന്നിവരും നേതൃത്വം നൽകി. വൈകീട്ടോടെ കടല്‍ത്തീരത്ത് കുഴിയെടുത്ത് ഡോള്‍ഫിനെ സംസ്‌കരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/349495/the-body-of-a-dolphin-washed-ashore-near-thalasserys-thalai-harbor-the-body-of-the-dolphin-weighing-approximately-150-kg-was-cremated-after-a-post-mortem)