---
title: "പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല ; വിതരണം നിർത്താൻ  ഉത്തരവിട്ട് സർക്കാർ"
english_title: "If there is PNG, there will be no LPG for those who do not switch to it; Government orders to stop distribution"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/349771/if-there-is-png-there-will-be-no-lpg-for-those-who-do-not-switch-to-it-government-orders-to-stop-distribution"
published_at: "2026-03-26T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4c1c2b7136_Untitled-1_copy.jpg"
keywords: []
---

# പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല ; വിതരണം നിർത്താൻ  ഉത്തരവിട്ട് സർക്കാർ

> **Lead Summary:** (www.thalasserynews.in0രാജ്യത്തെ പാചകവാതക വിതരണ ശൃംഖലയിൽ വിപ്ലവകരമായ പരിഷ്കാരവുമായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. പി എൻ ജി ലഭ്യമാകുന്ന പ്രദേശങ്ങളിൽ ഉപഭോക്താക്കൾ നിർബന്ധമായും ആ സേവനത്തിലേക്ക് മാറണമെന്നും അല്ലാത്തപക്ഷം നിലവിലെ എൽപിജി സിലിണ്ടർ വിതരണം നിർത്തലാക്കുമെന്നുമാണ് സർക്കാർ ഉത്തരവ്. ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖല ലഘൂകരിക്കുന്നതിനുമായി പുറപ്പെടുവിച്ച 'പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്ന വിതരണ ഉത്തരവ് 2026' ലൂടെയാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.

## Article Content

(www.thalasserynews.in0രാജ്യത്തെ പാചകവാതക വിതരണ ശൃംഖലയിൽ വിപ്ലവകരമായ പരിഷ്കാരവുമായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. പി എൻ ജി ലഭ്യമാകുന്ന പ്രദേശങ്ങളിൽ ഉപഭോക്താക്കൾ നിർബന്ധമായും ആ സേവനത്തിലേക്ക് മാറണമെന്നും അല്ലാത്തപക്ഷം നിലവിലെ എൽപിജി സിലിണ്ടർ വിതരണം നിർത്തലാക്കുമെന്നുമാണ് സർക്കാർ ഉത്തരവ്. ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖല ലഘൂകരിക്കുന്നതിനുമായി പുറപ്പെടുവിച്ച 'പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്ന വിതരണ ഉത്തരവ് 2026' ലൂടെയാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.

ഗ്യാസ് പൈപ്പ്ലൈൻ സൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും പിഎൻജി കണക്ഷനിലേക്ക് മാറണമെന്നും, അല്ലാത്തപക്ഷം അവരുടെ എൽപിജി കണക്ഷൻ റദ്ദാക്കുമെന്നുമാണ് സർക്കാർ മുന്നറിയിപ്പ്. ഉത്തരവ് പ്രകാരം പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ തടയാൻ ഇനി മുതൽ ഹൗസിംഗ് സൊസൈറ്റികൾക്കോ റെസിഡൻസ് വെൽഫെയർ അസോസിയേഷനുകൾക്കോ കഴിയില്ല. ഇതുസംബന്ധിച്ച് സർക്കാർ കർശനമായ ഇടപെടൽ നടത്തും. യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി പിഎൻജി വിതരണം വേഗത്തിലാക്കാനാണ് സർക്കാർ നീക്കം. പുതിയ സാഹചര്യത്തിൽ 2.25 ലക്ഷം പേരാണ് പുതുതായി പിഎൻജി കണക്ഷൻ എടുത്തത്. രാജ്യത്തെ എൽപിജി ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. നിലവിലെ യുദ്ധ സാഹചര്യം നീണ്ടുപോയാൽ ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പ്രകൃതിവാതകത്തിലേക്ക് മാറാൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെടുന്നത്. വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും എൽപിജി ഉൽപ്പാദനം പൂർണ്ണതോതിൽ നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/349771/if-there-is-png-there-will-be-no-lpg-for-those-who-do-not-switch-to-it-government-orders-to-stop-distribution)