---
title: "മുഴപ്പിലങ്ങാട് ആവേശത്തിരയിളക്കി യുഡിഎഫ് സ്ഥാനാർത്ഥി"
english_title: "UDF candidate stirs up excitement in Muzhappilangad"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/351238/udf-candidate-stirs-up-excitement-in-muzhappilangad"
published_at: "2026-04-03T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf3c4c7d518_Untitled-3_copy.jpg"
keywords: []
---

# മുഴപ്പിലങ്ങാട് ആവേശത്തിരയിളക്കി യുഡിഎഫ് സ്ഥാനാർത്ഥി

> **Lead Summary:** ധർമ്മടം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ വി.പി. അബ്ദുൾ റഷീദിൻ്റെ തിരഞ്ഞെടുപ്പ് പര്യടനം മുഴപ്പിലങ്ങാട് പഞ്ചായത്തിൽ നടന്നു. രാവിലെ മമ്മാക്കുന്നിൽ എം.കെ. മോഹനൻ ഉദ്ഘാടനം ചെയ്ത പര്യടനം രാത്രിയോടെ പാച്ചാക്കര ബീച്ചിൽ സമാപിച്ചു. കെ.എസ്.യു ധർമ്മടം മണ്ഡലം കമ്മിറ്റി ബീച്ചിൽ പാടാം കിസ പറയാം എന്ന പേരിൽ സംഘടിപ്പിച്ച പാട്ടും നൃത്തച്ചുവടിലും സ്ഥാനാർത്ഥിയും പങ്കെടുത്തത് ആവേശമായി. പഞ്ചായത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തു. മഹിള കോൺഗ്രസ്, വനിത ലീഗ് പ്രവർത്തകരും പര്യടത്തിൽ ആദ്യാവസാനം വരെ ആവേശപൂർവ്വം പങ്കെടുത്തത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജമായി

## Article Content

ധർമ്മടം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ വി.പി. അബ്ദുൾ റഷീദിൻ്റെ തിരഞ്ഞെടുപ്പ് പര്യടനം മുഴപ്പിലങ്ങാട് പഞ്ചായത്തിൽ നടന്നു. രാവിലെ മമ്മാക്കുന്നിൽ എം.കെ. മോഹനൻ ഉദ്ഘാടനം ചെയ്ത പര്യടനം രാത്രിയോടെ പാച്ചാക്കര ബീച്ചിൽ സമാപിച്ചു. കെ.എസ്.യു ധർമ്മടം മണ്ഡലം കമ്മിറ്റി ബീച്ചിൽ പാടാം കിസ പറയാം എന്ന പേരിൽ സംഘടിപ്പിച്ച പാട്ടും നൃത്തച്ചുവടിലും സ്ഥാനാർത്ഥിയും പങ്കെടുത്തത് ആവേശമായി. പഞ്ചായത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തു. മഹിള കോൺഗ്രസ്, വനിത ലീഗ് പ്രവർത്തകരും പര്യടത്തിൽ ആദ്യാവസാനം വരെ ആവേശപൂർവ്വം പങ്കെടുത്തത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജമായി

ഇ. ആർ. വിനോദ് , ഷക്കീർ മൗവ്വഞ്ചേരി, എൻ.പി ശ്രീധരൻ, എൻ.പി.താഹിർ, കെ.ടി രാധാകൃഷ്ണൻ, കെ.സുരേഷ്, ജയറാം പൊതുവാച്ചേരി, എ.ദിനേശൻ, ബീന വട്ടക്കണ്ടി, സി. എം അജിത്ത് കുമാർ, എ.പി. ഷാഫി, പി. ഹമീദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/351238/udf-candidate-stirs-up-excitement-in-muzhappilangad)