---
title: "തലശേരിയിൽ കൊട്ടിക്കലാശം കൊട്ടി തീർത്ത് മുന്നണികൾ"
english_title: "Kottikalasam thalassery "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/352111/kottikalasam-thalassery"
published_at: "2026-04-07T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d516d06d9d9_1001182649.jpg"
keywords: []
---

# തലശേരിയിൽ കൊട്ടിക്കലാശം കൊട്ടി തീർത്ത് മുന്നണികൾ

> **Lead Summary:** ആഴ്ചകൾ നീണ്ട ശബ്ദ പ്രചരണം ഒടുവിൽ നിശബ്ദ പ്രചരണത്തിന് വഴി മാറി. അക്ഷരാർത്ഥത്തിൽ കൊട്ടിക്കലാശം കൊട്ടിത്തീർക്കുകയായിരുന്നു. എൽഡിഎഫിന് തലശേരി പഴയ ബസ്സ്റ്റാന്റിലും, യുഡിഎഫിനും, എൻഡിഎക്കും പുതിയ ബസ്സ്റ്റാന്റിലുമാണ് കൊട്ടിക്കലാശത്തിന് സൗകര്യമൊരുക്കിയത്.

## Article Content

ആഴ്ചകൾ നീണ്ട ശബ്ദ പ്രചരണം ഒടുവിൽ നിശബ്ദ പ്രചരണത്തിന് വഴി മാറി. അക്ഷരാർത്ഥത്തിൽ കൊട്ടിക്കലാശം കൊട്ടിത്തീർക്കുകയായിരുന്നു. എൽഡിഎഫിന് തലശേരി പഴയ ബസ്സ്റ്റാന്റിലും, യുഡിഎഫിനും, എൻഡിഎക്കും പുതിയ ബസ്സ്റ്റാന്റിലുമാണ് കൊട്ടിക്കലാശത്തിന് സൗകര്യമൊരുക്കിയത്.

നേതാക്കൾക്കൊപ്പം നൂറുകണക്കിന് പ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു. കാതടപ്പിക്കുന്ന ഡി ജെ ക്കൊപ്പം നൃത്തച്ചുവടുകളുമായി പ്രവർത്തകർ അക്ഷരാർത്ഥത്തിൽ കളം നിറഞ്ഞത് വേറിട്ട കാഴ്ചയായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/352111/kottikalasam-thalassery)