---
title: "തലശ്ശേരിയിൽ എംഡിഎംഎവേട്ട ;  കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ  പിടിയിൽ"
english_title: "MDMA hunt in Thalassery; Pallur and Mattampuram natives arrested with 70 grams of MDMA being smuggled in a car"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/353031/mdma-hunt-in-thalassery-pallur-and-mattampuram-natives-arrested-with-70-grams-of-mdma-being-smuggled-in-a-car"
published_at: "2026-04-12T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dbb74bd885d_police.1697912334.jpg"
keywords: []
---

# തലശ്ശേരിയിൽ എംഡിഎംഎവേട്ട ;  കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ  പിടിയിൽ

> **Lead Summary:** തലശ്ശേരി:കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎ സഹിതം രണ്ടുപേരെ തലശ്ശേരി പോലീസ് പിടികൂടി. മാഹി പള്ളൂർ സ്വദേശി മുഹമ്മദ് മസീദ് പി.കെ , തലശ്ശേരി മട്ടാമ്പ്രം സ്വദേശി മുഹമ്മദ് നസീഫ് ബി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 70.07 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.

## Article Content

തലശ്ശേരി:കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎ സഹിതം രണ്ടുപേരെ തലശ്ശേരി പോലീസ് പിടികൂടി. മാഹി പള്ളൂർ സ്വദേശി മുഹമ്മദ് മസീദ് പി.കെ , തലശ്ശേരി മട്ടാമ്പ്രം സ്വദേശി മുഹമ്മദ് നസീഫ് ബി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 70.07 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നിധിൻരാജ് പി. ഐപിഎസിന്റെ നിർദ്ദേശപ്രകാരം തലശ്ശേരി പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ, സംശയം തോന്നിയ കാർ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/353031/mdma-hunt-in-thalassery-pallur-and-mattampuram-natives-arrested-with-70-grams-of-mdma-being-smuggled-in-a-car)