---
title: "വിഷുദിനത്തിൽ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണിക്ക് വൻ തിരക്ക്"
english_title: "Huge crowd at Sri Rama Swamy Temple on Vishu Day for Vishu Kani"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/353439/huge-crowd-at-sri-rama-swamy-temple-on-vishu-day-for-vishu-kani"
published_at: "2026-04-15T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df20be59583_Untitled-1_copy.jpg"
keywords: []
---

# വിഷുദിനത്തിൽ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണിക്ക് വൻ തിരക്ക്

> **Lead Summary:** തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം വിഷുവുത്സവം ചൊവ്വാഴ്ച രാത്രിയാണ് കൊടിയേറിയത്.. ക്ഷേത്രം തന്ത്രി കുന്നത്തൂര് അമ്പഴപ്പിള്ളി മന ശ്രീകുമാരൻ ഭട്ടതിരിപ്പാട് കൊടിയേറ്റത്തിന് കാർമികത്വം വഹിച്ചു.

## Article Content

തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം വിഷുവുത്സവം ചൊവ്വാഴ്ച രാത്രിയാണ് കൊടിയേറിയത്.. ക്ഷേത്രം തന്ത്രി കുന്നത്തൂര് അമ്പഴപ്പിള്ളി മന ശ്രീകുമാരൻ ഭട്ടതിരിപ്പാട് കൊടിയേറ്റത്തിന് കാർമികത്വം വഹിച്ചു.

കൊടിയേറ്റത്തിന് മുന്നോടിയായി ആചാര്യവരണം, മുളയിടൽ, മുളപൂജ, കൊടിപൂജ, കഴകപ്പുരയിൽ ഭജന എന്നിവ നടത്തി. കൊടിയേറ്റത്തിന് ശേഷം തായമ്പക അവതരിപ്പിച്ചു. ബുധനാഴ്ച നടന്ന വിഷുക്കണിക്ക് ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. സോപാനസംഗീതവും കാഴ്ചശീവേലിക്കും ഭക്തരുടെ ഒഴുക്കുണ്ടായി. ശ്രീരാമ സേവാ സമിതിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണവും നടത്തി. വൈകിട്ട് ഓട്ടൻതുള്ളൽ, ഉത്സവ എഴുന്നള്ളത്ത്, ഭജനഗാനങ്ങൾ, കളരിപ്പയറ്റ് പ്രദർശനം.

വ്യാഴാഴ്ച രാവിലെ മുതൽ കാഴ്ച ശീവേലി, കലാപരിപാടി, ഓട്ടൻ തുള്ളൽ, ഉത്സവ എഴുന്നള്ളത്ത്, നൃത്തനൃത്യങ്ങൾ. 19, 20 തീയതികളിൽ എഴുന്നള്ളത്തിന് ഏഴ് ആനകൾ അണിനിരക്കും. 19ന് രാവിലെ ആനയൂട്ട്, ആനച്ചമയ പ്രദർശനം, അടിയറ വരവ് 21 ന് ഉത്സവം കൊടിയിറങ്ങും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/353439/huge-crowd-at-sri-rama-swamy-temple-on-vishu-day-for-vishu-kani)