---
title: "തലശ്ശേരി സംഗമം ജംഗ്ഷനിൽ അപകടം തുടർക്കഥ ;  ചൊവ്വാഴ്ച പുലർച്ചെ  ചരക്ക് ലോറിഅപകടത്തിൽ പെട്ടതിന് പിന്നാലെ മണിക്കൂറുകൾക്കകം   അർധ രാത്രിയോടെ ടൂറിസ്റ്റ് ബസും അപകടത്തിൽ പെട്ടു."
english_title: "The accident at Thalassery Sangamam Junction continues; hours after a goods lorry met with an accident on Tuesday morning, a tourist bus also met with an accident around midnight."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/354877/the-accident-at-thalassery-sangamam-junction-continues-hours-after-a-goods-lorry-met-with-an-accident-on-tuesday-morning-a-tourist-bus-also-met-with-an-accident-around-midnight"
published_at: "2026-04-22T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8fffb5a49d_vbvbvb.jpg"
keywords: []
---

# തലശ്ശേരി സംഗമം ജംഗ്ഷനിൽ അപകടം തുടർക്കഥ ;  ചൊവ്വാഴ്ച പുലർച്ചെ  ചരക്ക് ലോറിഅപകടത്തിൽ പെട്ടതിന് പിന്നാലെ മണിക്കൂറുകൾക്കകം   അർധ രാത്രിയോടെ ടൂറിസ്റ്റ് ബസും അപകടത്തിൽ പെട്ടു.

> **Lead Summary:** തലശ്ശേരി: ജഗ്ഷന്റെ മദ്ധ്യത്തിൽ വഴി മുടക്കിയായി നിൽക്കുന്ന ഹൈമാസ്റ്റ് വിളക്ക് തറയിലിടിച്ചാണ് അപകടം പതിവാകുന്നത്.ചൊവ്വാഴ്ച രാത്രിയാണ് സംഗമം ജംഗ്ഷനിൽ സിമന്റ് ലോറി വിളക്ക് തറയിലിടിച്ച് അപകടമുണ്ടായത്. മുൻവശത്തെ ബമ്പറും എർജിൻ ഭാഗങ്ങളും ചേസീസും ഒടിഞ്ഞ തോടെ ലോറി അപകട സ്ഥലത്തുനിന്നും മാറ്റാനായില്ല.

## Article Content

തലശ്ശേരി: ജഗ്ഷന്റെ മദ്ധ്യത്തിൽ വഴി മുടക്കിയായി നിൽക്കുന്ന ഹൈമാസ്റ്റ് വിളക്ക് തറയിലിടിച്ചാണ് അപകടം പതിവാകുന്നത്.ചൊവ്വാഴ്ച രാത്രിയാണ് സംഗമം ജംഗ്ഷനിൽ സിമന്റ് ലോറി വിളക്ക് തറയിലിടിച്ച് അപകടമുണ്ടായത്. മുൻവശത്തെ ബമ്പറും എർജിൻ ഭാഗങ്ങളും ചേസീസും ഒടിഞ്ഞ തോടെ ലോറി അപകട സ്ഥലത്തുനിന്നും മാറ്റാനായില്ല.

ഇതോടെ ഇത് വഴിയുള്ള വാഹ നഗതാഗതവും മുടങ്ങിയിരുന്നു. പിന്നാലെ മണിക്കൂറുകൾക്കകം അർധരാത്രി ടൂറിസ്റ്റ് ബസ് കൂടി അപകടത്തിൽ പെട്ടതോടെ യാത്രക്കാരിൽ പ്രതിഷേധം ശക്തമാ യി. റോഡ് മദ്ധ്യത്തിലുള്ള വിളക്ക് തറയിൽ അപകട മുന്നറിയിപ്പ് ലൈറ്റ് സംവിധാനങ്ങളില്ല. ഒരേ സമയം നാല് ഭാഗത്തേക്കും ഇടതടവില്ലാതെ വാഹനങ്ങൾ വഴി തിരിഞ്ഞു പോവുന്ന ജംഗ്ഷനിലാണ് വഴിമുടക്കിയായ വിളക്ക് തറയുള്ളത്.

ഇവിടെയുള്ള ഹൈമാസ്റ്റ് വിളക്ക് നീക്കം ചെയ്‌തതോടെയാണ് വിളക്ക് തറ മാത്രം ജംഗ്ഷനിൽ ശേഷിച്ചത്. റോഡിന് നടുവിലുള്ള സിമന്റ് തറയിൽ റിഫ്ളക്ടറോ, മറ്റ് അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ല. ഇതാണ് വാഹനങ്ങൾക്ക് വിനയാവുന്നത്. അടിയന്തരമായും വി ളക്ക് തറയിൽ മുന്നറിയിപ്പ് അ ടയാളങ്ങളും ഹൈമാസ്റ്റ് ലൈ റ്റ് സെറ്റുകളും സ്ഥാപിക്കണ മെന്ന് വാഹന ഡ്രൈവർമാരും യാത്രക്കാരും ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/354877/the-accident-at-thalassery-sangamam-junction-continues-hours-after-a-goods-lorry-met-with-an-accident-on-tuesday-morning-a-tourist-bus-also-met-with-an-accident-around-midnight)