---
title: "തമിഴ്നാട്ടിൽ വോട്ടെടുപ്പിനിടെ സംഘർഷം; ബൂത്തിനകത്ത് സ്ഥാനാർഥി ഏജന്റുമാർ തമ്മിൽ കയ്യാങ്കളി"
english_title: "Clashes break out during voting in Tamil Nadu; Candidate agents scuffle inside booth"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/355054/clashes-break-out-during-voting-in-tamil-nadu-candidate-agents-scuffle-inside-booth"
published_at: "2026-04-23T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea01d8d0214_69e9c87a66bfb_cxlas.jpg"
keywords: []
---

# തമിഴ്നാട്ടിൽ വോട്ടെടുപ്പിനിടെ സംഘർഷം; ബൂത്തിനകത്ത് സ്ഥാനാർഥി ഏജന്റുമാർ തമ്മിൽ കയ്യാങ്കളി

> **Lead Summary:** തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ സേലത്തെ അരിസിപാളയത്തുള്ള പോളിങ് ബൂത്തിൽ സംഘർഷം. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ ഏജന്റുമാർ തമ്മിലുണ്ടായ തർക്കം ഒടുവിൽ കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഡി.എം.കെ ഏജന്റ് വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്.

## Article Content

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ സേലത്തെ അരിസിപാളയത്തുള്ള പോളിങ് ബൂത്തിൽ സംഘർഷം. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ ഏജന്റുമാർ തമ്മിലുണ്ടായ തർക്കം ഒടുവിൽ കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഡി.എം.കെ ഏജന്റ് വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്.

ഒരു വനിതാ വോട്ടർ ഇടപെട്ടതോടെ സ്ഥിതി വഷളായി. എ.ഐ.എ.ഡി.എം.കെ ഏജന്റിനെ ഇവർ മർദിക്കുകയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. സംഘർഷത്തിൽ ഏജന്റിന്റെ വസ്ത്രം കീറുകയും പരിക്കേൽക്കുകയും ചെയ്തു. എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ തന്നെ അധിക്ഷേപിച്ചുവെന്ന് വനിതാ വോട്ടർ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

> ചെന്നൈ എസ്‌.ഐ.ഇ.ടി കോളജ് ബൂത്തിൽ മകൻ ഉദയനിധി സ്റ്റാലിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാധ്യമങ്ങളെ കണ്ടു. അമിത ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം. "ഇത് തമിഴ്നാട് ടീമും ഡൽഹി ടീമും തമ്മിലുള്ള പോരാട്ടമാണ്. തമിഴ്നാട് തന്നെ വിജയിക്കും," സ്റ്റാലിൻ പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/355054/clashes-break-out-during-voting-in-tamil-nadu-candidate-agents-scuffle-inside-booth)