---
title: "പയ്യോളിയിൽ  ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍  ചാക്കുകണക്കിന് മാലിന്യം തള്ളി  സാമൂഹ്യവിരുദ്ധര്‍"
english_title: "Anti-social elements dump bags of garbage on the six-lane road in Payyoli, which is about to be inaugurated."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/355075/anti-social-elements-dump-bags-of-garbage-on-the-six-lane-road-in-payyoli-which-is-about-to-be-inaugurated"
published_at: "2026-04-23T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea21c0a1dbc_vbvbbvb.jpg"
keywords: []
---

# പയ്യോളിയിൽ  ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍  ചാക്കുകണക്കിന് മാലിന്യം തള്ളി  സാമൂഹ്യവിരുദ്ധര്‍

> **Lead Summary:** തലശ്ശേരി : നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്ന എന്‍എച്ച് 66, ആറുവരിപ്പാതയില്‍ മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍. കോഴിക്കോട് പയ്യോളിക്ക് സമീപം അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്തുള്ള അയനിക്കാട് സൂപ്പര്‍ മാര്‍ക്കറ്റിനും ഇരിങ്ങല്‍ ബാങ്ക് അയനിക്കാട് ശാഖക്കും മുന്‍പിലായാണ് നിരവധി ചാക്കുകളിലായി മാലിന്യം തള്ളിയത്. നാട്ടുകാര്‍ ഇതു സംബന്ധി ച്ച് നഗരസഭ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് മാലിന്യം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ദേശീയപാതയുടെ ഗതാഗതത്തിനായി തുറന്നു നല്‍കാത്ത സ്ഥലത്താണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ഇരുപതിലധികം ചാക്കുകളിലായി നിറച്ച അജൈവ മാലിന്യമാണ് തള്ളിയത്.

## Article Content

തലശ്ശേരി : നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്ന എന്‍എച്ച് 66, ആറുവരിപ്പാതയില്‍ മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍. കോഴിക്കോട് പയ്യോളിക്ക് സമീപം അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്തുള്ള അയനിക്കാട് സൂപ്പര്‍ മാര്‍ക്കറ്റിനും ഇരിങ്ങല്‍ ബാങ്ക് അയനിക്കാട് ശാഖക്കും മുന്‍പിലായാണ് നിരവധി ചാക്കുകളിലായി മാലിന്യം തള്ളിയത്. നാട്ടുകാര്‍ ഇതു സംബന്ധി ച്ച് നഗരസഭ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് മാലിന്യം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ദേശീയപാതയുടെ ഗതാഗതത്തിനായി തുറന്നു നല്‍കാത്ത സ്ഥലത്താണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ഇരുപതിലധികം ചാക്കുകളിലായി നിറച്ച അജൈവ മാലിന്യമാണ് തള്ളിയത്.

ആക്രിക്കടയില്‍ നിന്നോ മറ്റോ ശേഖരിച്ച് കൊണ്ടു പോകും വഴി മാലിന്യം ഇവിടെ തള്ളിയതാണെന്ന് കരുതുന്നു. പയ്യോളി ഭാഗത്തുനിന്നാണ് വാഹനമെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.   സമീപ കാലത്തായി ദേശീയപാതയിലും പാതയോരത്തും കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ തള്ളുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. അധികൃതരുടെ നേതൃത്വത്തിൽ ഇതിനെതിരായി കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/355075/anti-social-elements-dump-bags-of-garbage-on-the-six-lane-road-in-payyoli-which-is-about-to-be-inaugurated)