---
title: "തലശേരി നഗരസഭയും, ട്രാഫിക്ക് പൊലീസിനും ഒപ്പം കൈകോർത്ത് വ്യാപാരി വ്യവസായി സമിതി ; അപകടങ്ങൾ തുടർക്കഥയായ സംഗമം ജംഗ്ഷനിൽ റിഫ്ലക്ടർ റിംഗ് സ്ഥാപിച്ചു"
english_title: "Thalassery Municipality and the Traffic Police joined hands with the Traders and Businessmen Committee; installed a reflector ring at the Sangamam Junction, a frequent source of accidents"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/355088/thalassery-municipality-and-the-traffic-police-joined-hands-with-the-traders-and-businessmen-committee-installed-a-reflector-ring-at-the-sangamam-junction-a-frequent-source-of-accidents"
published_at: "2026-04-23T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea40b3776bd_Untitled-2_copy.jpg"
keywords: []
---

# തലശേരി നഗരസഭയും, ട്രാഫിക്ക് പൊലീസിനും ഒപ്പം കൈകോർത്ത് വ്യാപാരി വ്യവസായി സമിതി ; അപകടങ്ങൾ തുടർക്കഥയായ സംഗമം ജംഗ്ഷനിൽ റിഫ്ലക്ടർ റിംഗ് സ്ഥാപിച്ചു

> **Lead Summary:** തലശേരി സംഗമം ജംഗ്ഷനിൽ വാഹനാപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ നടപടിയുമായി നഗരസഭയും, ട്രാഫിക്ക് പൊലീസും.വ്യാപാരി വ്യവസായി സമിതിയുടെ സഹകരണത്തോടെ

## Article Content

തലശേരി സംഗമം ജംഗ്ഷനിൽ വാഹനാപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ നടപടിയുമായി നഗരസഭയും, ട്രാഫിക്ക് പൊലീസും.വ്യാപാരി വ്യവസായി സമിതിയുടെ സഹകരണത്തോടെ

തകർന്ന വിളക്കു തറയിൽ റിഫ്ലക്ടർ സ്ഥാപിച്ചു. ഒരേ സമയം നാല് ഭാഗത്തേക്കും ഇടതടവില്ലാതെ വാഹനങ്ങൾ വഴി തിരിഞ്ഞു പോവുന്ന ജംഗ്ഷനിലാണ് വഴിമുടക്കിയായ വിളക്ക് തറയുണ്ടായിരുന്നത്.

ഇവിടെയുള്ള ഹൈമാസ്റ്റ് വിളക്ക് നീക്കം ചെയ്‌തതോടെയാണ് വിളക്ക് തറ മാത്രം ജംഗ്ഷനിൽ ശേഷിച്ചത്. റോഡിന് നടുവിലുള്ള സിമന്റ് തറയിൽ റിഫ്ളക്ടറോ, മറ്റ് അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ലാത്തത് കാരണം വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽ പെട്ടിരുന്നു. കഴിഞ്ഞ ദിവസം ചരക്കുലോറിയും, ടൂറിസ്റ്റ് ബസും ഇടിച്ച് അപകടങ്ങളുണ്ടായിരുന്നു. തലശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ട്രാഫിക്ക് ഉദ്യോഗസ്ഥരുടെയും, വ്യാപാരികളുടെയും യോഗം വിളിച്ചു ചേർത്തു. ഇതിന് പിന്നാലെയാണ് വ്യാപാരി വ്യവസായി സമിതി റിഫ്ലക്ടർ റിംഗ് സ്ഥാപിച്ചത്. ട്രാഫിക്ക് എസ്.എച്ച്.ഒ എസ്.ആർ സൂരജ്, എസ്.ഐ സജിത്ത്, തലശേരി വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി

സിപിഎം നൗഫൽ

ടൗൺ മേഖലാ പ്രസി. ഇല്യാസ് ചാത്താടി, സെക്രട്ടറി ടി. ഇസ്മയിൽ, ഒ.വി റോഡ് യൂനിറ്റ് സെക്രട്ടറി അഷ്റഫ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/355088/thalassery-municipality-and-the-traffic-police-joined-hands-with-the-traders-and-businessmen-committee-installed-a-reflector-ring-at-the-sangamam-junction-a-frequent-source-of-accidents)