---
title: "ഇലക്ഷൻ റിസൽട്ട് പ്രഖ്യാപനം കളറാക്കാൻ മദ്യക്കടത്ത് ; തലശേരിയിൽ 100 കുപ്പി മാഹി മദ്യവുമായി പയ്യന്നൂർ സ്വദേശികൾ പിടിയിൽ"
english_title: "Liquor smuggling to spice up election results announcement; Payyannur natives arrested with 100 bottles of Mahi liquor in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/355406/liquor-smuggling-to-spice-up-election-results-announcement-payyannur-natives-arrested-with-100-bottles-of-mahi-liquor-in-thalassery"
published_at: "2026-04-25T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eca6859f24b_Untitled-1_copy.jpg"
keywords: []
---

# ഇലക്ഷൻ റിസൽട്ട് പ്രഖ്യാപനം കളറാക്കാൻ മദ്യക്കടത്ത് ; തലശേരിയിൽ 100 കുപ്പി മാഹി മദ്യവുമായി പയ്യന്നൂർ സ്വദേശികൾ പിടിയിൽ

> **Lead Summary:** തലശേരി: തലശ്ശേരിയിൽ വൻ മദ്യവേട്ട. പയ്യന്നൂർ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്ന 100 കുപ്പി മാഹി മദ്യവുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. മെയ് 4 ന് ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് മദ്യക്കടത്ത് നടത്തിയതെന്ന് എക്സൈസ് പറഞ്ഞു.

## Article Content

തലശേരി: തലശ്ശേരിയിൽ വൻ മദ്യവേട്ട. പയ്യന്നൂർ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്ന 100 കുപ്പി മാഹി മദ്യവുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. മെയ് 4 ന് ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് മദ്യക്കടത്ത് നടത്തിയതെന്ന് എക്സൈസ് പറഞ്ഞു.

എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.ആദർശും,സംഘവും ചേർന്നാണ് മദ്യക്കടത്ത് പിടികൂടിയത്. തലശ്ശേരി കോപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം വെച്ച് റയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ഓട്ടോയ്ക്കായി കാത്തിരിക്കുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. പള്ളൂർ ഭാഗത്തു നിന്നും ബസിലാണ് ഇവർ മദ്യം ഇവിടെ വരെ എത്തിച്ചത്.

100 കുപ്പികളിലായി ആകെ 50 ലിറ്റർ പുതുച്ചേരി മദ്യം ഇവരിൽ നിന്നും പിടികൂടി. പയ്യന്നൂർ സ്വദേശികളായ എൻപി പ്രിയേഷ്, എൻ.പി റിനീഷ് എന്നിവരെ അറസ്റ്റ്ചെയ്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബി.നസീർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്പി. സന്തോഷ് റിവ്യൂ ഓഫീസർ ഗ്രേഡ് എം.കെ സുമേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ജസ്ന ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ, ഷിനോയ്, എന്നിവരുടെ നേതൃത്വത്തിൽ ആണ് മദ്യം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/355406/liquor-smuggling-to-spice-up-election-results-announcement-payyannur-natives-arrested-with-100-bottles-of-mahi-liquor-in-thalassery)