---
title: "പത്തനംതിട്ടയിൽ വീടിനുള്ളിൽ പെരുമ്പാമ്പുകളുടെ 'ഘോഷയാത്ര'; മൂന്നാം ദിവസവും പാമ്പിനെ പിടികൂടി"
english_title: "'Procession' of pythons inside house in Pathanamthitta; Snake caught on third day"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/355789/procession-of-pythons-inside-house-in-pathanamthitta-snake-caught-on-third-day"
published_at: "2026-04-27T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef3d22e271f_69ef1a3e2c2ac_AWSD.jpg"
keywords: []
---

# പത്തനംതിട്ടയിൽ വീടിനുള്ളിൽ പെരുമ്പാമ്പുകളുടെ 'ഘോഷയാത്ര'; മൂന്നാം ദിവസവും പാമ്പിനെ പിടികൂടി

> **Lead Summary:** പത്തനംതിട്ടയിൽ തുടർച്ചയായി മൂന്നാം ദിവസവം വീടിനുള്ളിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ വീട്ടിൽ നിന്നാണ് പെരുമ്പാമ്പിന്‍റെ കുഞ്ഞുങ്ങളെ പിടികൂടിയത്. ആദ്യ ദിവസം വീടിന്‍റെ വീടിന്‍റെ വരാന്തയിൽ നിന്നും രണ്ടാമത്തെ ദിവസം സിറ്റൗട്ടിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ഇന്ന് വീടിന്‍റെ മുറ്റത്ത് നിന്നാണ് പുതിയ പാമ്പിനെ കണ്ടത്. സമീപവാസികൾ എത്തി പാമ്പിനെ പിടികൂടി വനപാലക്കാർക്ക് കൈമാറി.

## Article Content

പത്തനംതിട്ടയിൽ തുടർച്ചയായി മൂന്നാം ദിവസവം വീടിനുള്ളിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ വീട്ടിൽ നിന്നാണ് പെരുമ്പാമ്പിന്‍റെ കുഞ്ഞുങ്ങളെ പിടികൂടിയത്. ആദ്യ ദിവസം വീടിന്‍റെ വീടിന്‍റെ വരാന്തയിൽ നിന്നും രണ്ടാമത്തെ ദിവസം സിറ്റൗട്ടിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ഇന്ന് വീടിന്‍റെ മുറ്റത്ത് നിന്നാണ് പുതിയ പാമ്പിനെ കണ്ടത്. സമീപവാസികൾ എത്തി പാമ്പിനെ പിടികൂടി വനപാലക്കാർക്ക് കൈമാറി.

തുടർച്ചയായി പാമ്പിനെ കണ്ടെത്തിയതോടെ ആശങ്കയിലാണ് കുടുംബം. വയോധികയും കൈകുഞ്ഞും അടങ്ങുന്നതാണ് കുടുംബം അതേസമയം പാമ്പ് പിടുത്തക്കാരെത്തും മുമ്പ് പെരുമ്പാമ്പിനെ പിടികൂടിയതിനെതിരെ വലിയ വിമ‍ർശനം ഉയർന്നു. വനംവകുപ്പിനെ വിവരം അറിയിക്കാതെ പാമ്പിനെ നേരിട്ട് പിടികൂടിയതിനെതിരെ ഉദ്യോഗസ്ഥരും രംഗത്ത് വന്നു.

പാമ്പിനെ നേരിട്ട് പിടികൂടരുതെന്ന് എത്ര തവണ പറയണമെന്നും, ജനങ്ങളുടെ സുരക്ഷ കരുതിയാണ് ഇത് പറയുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പയുന്നു. എന്നാൽ വിവരമറിയിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് റെസ്ക്യൂ സംഘം എത്തിയതെന്നും കുട്ടികളടക്കമുള്ള വീടായതിനാലാണ് പാമ്പിനെ പിടികൂടിയതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/355789/procession-of-pythons-inside-house-in-pathanamthitta-snake-caught-on-third-day)