---
title: "പൊള്ളുന്ന ചൂടിന് ആശ്വാസമേകാൻ ഇന്ന് മുതൽ വേനൽ മഴ വ്യാപകമാകും ; കണ്ണൂ‍രും, ഇടുക്കിയും, കാസ‍ർഗോഡും ഇന്ന് യെല്ലോ അലർട്ട്"
english_title: "Summer rains will be widespread from today to provide relief from the scorching heat; Yellow alert for Kannur, Idukki, and Kasaragod today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/356316/summer-rains-will-be-widespread-from-today-to-provide-relief-from-the-scorching-heat-yellow-alert-for-kannur-idukki-and-kasaragod-today"
published_at: "2026-04-30T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2eb0b2a4f5_Untitled-3_copy.jpg"
keywords: []
---

# പൊള്ളുന്ന ചൂടിന് ആശ്വാസമേകാൻ ഇന്ന് മുതൽ വേനൽ മഴ വ്യാപകമാകും ; കണ്ണൂ‍രും, ഇടുക്കിയും, കാസ‍ർഗോഡും ഇന്ന് യെല്ലോ അലർട്ട്

> **Lead Summary:** സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

## Article Content

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

മെയ് 2 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ വേനൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ ഉണ്ടായി. മരം കടപുഴകി വീഴുകയും ശക്തമായ കാറ്റിൽ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര പറന്നുപോവുകയും ചെയ്തു. ചിലയിടങ്ങളിൽ കൃഷി നാശവുമുണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ശനിയാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/356316/summer-rains-will-be-widespread-from-today-to-provide-relief-from-the-scorching-heat-yellow-alert-for-kannur-idukki-and-kasaragod-today)