---
title: "റാഷിഫിന് തലശേരിയുടെ യാത്രാമൊഴി"
english_title: "Thalassery's departure statement to Rashif"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/356679/thalasserys-departure-statement-to-rashif"
published_at: "2026-05-01T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f49b28a9755_Untitled-2_copy.jpg"
keywords: []
---

# റാഷിഫിന് തലശേരിയുടെ യാത്രാമൊഴി

> **Lead Summary:** തലശേരി ബ്രദേഴ്സ് ലൈനിൽ ബെൽറ്റ് കച്ചവടം നടത്തുന്ന ധർമ്മടം ചത്തോടം റാഷിഫ് മൻസിൽ റാഷിഫിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

## Article Content

തലശേരി ബ്രദേഴ്സ് ലൈനിൽ ബെൽറ്റ് കച്ചവടം നടത്തുന്ന ധർമ്മടം ചത്തോടം റാഷിഫ് മൻസിൽ റാഷിഫിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

കൊടുവള്ളിയിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കവെ കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് തട്ടിയാണ് റാഷിഫ് മരണപ്പെട്ടത്. തലശേരിപുതിയ ബസ്റ്റാന്റിന് സമീപം പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നൂറ്റ കണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.

സഫിയയുടെയും, പരേതനായ മുഹമ്മദിന്റെയും മകനാണ്. സൗദയാണ് ഭാര്യ. റിയാസ്. റയിഹാൻ എന്നിവർ മക്കളാണ്. റഫീന, റജീന,റസിന,ഷമിന, ഷെർമിന എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/356679/thalasserys-departure-statement-to-rashif)