---
title: "നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ;  സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി"
english_title: "Assembly election results announced; Security arrangements of strong rooms assessed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/356694/assembly-election-results-announced-security-arrangements-of-strong-rooms-assessed"
published_at: "2026-05-01T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4c2d4cfdfd_Untitled-6_copy.jpg"
keywords: []
---

# നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ;  സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി

> **Lead Summary:** മെയ് 4-ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ജില്ലയിലെ പ്രധാന വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷാ സജ്ജീകരണങ്ങൾ കർശനമാക്കി. ചാലയിലെ ചിൻമയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള സ്ട്രോങ്ങ് റൂമുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ഉന്നത ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി വിലയിരുത്തി.

## Article Content

മെയ് 4-ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ജില്ലയിലെ പ്രധാന വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷാ സജ്ജീകരണങ്ങൾ കർശനമാക്കി. ചാലയിലെ ചിൻമയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള സ്ട്രോങ്ങ് റൂമുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ഉന്നത ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി വിലയിരുത്തി.

ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഐ.എ.എസ്, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐ.പി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി ഐ.എ.എസ്, കണ്ണൂർ സിറ്റി അഡീഷണൽ എസ്.പി ചന്ദ്രൻ എ.പി, തലശ്ശേരി എഎസ്.പി ഡോ. നന്ദഗോപൻ എം ഐ.പി.എസ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. സിബി കെ.എ.എസ്, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി ജോൺ എ.വി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/356694/assembly-election-results-announced-security-arrangements-of-strong-rooms-assessed)