---
title: "ഹോട്ടൽ സമരം തലശേരി മേഖലയിൽ ഭാഗികം  ; കോഫീ ഹൗസുകൾ തുറന്നു, മാഹി മേഖലയിൽ സമരമേ നടന്നില്ല"
english_title: "Hotel strike partial in Thalassery region; Coffee houses open, no strike in Mahe region"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/357776/hotel-strike-partial-in-thalassery-region-coffee-houses-open-no-strike-in-mahe-region"
published_at: "2026-05-06T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb68f52fefd_Untitled-4_copy.jpg"
keywords: []
---

# ഹോട്ടൽ സമരം തലശേരി മേഖലയിൽ ഭാഗികം  ; കോഫീ ഹൗസുകൾ തുറന്നു, മാഹി മേഖലയിൽ സമരമേ നടന്നില്ല

> **Lead Summary:** തലശേരി: താങ്ങാനാവാത്ത നിലയിൽ ഗ്യാസ് വില കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെ.എച്ച് ആർ എ ആഹ്വാനം ചെയ്ത സൂചനാ സമരം തലശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിൽ പൂർണം.തലശേരി നഗരത്തിൽ കോഫീ ഹൗസുകളൊഴികെ മറ്റ് ഹോട്ടലുകളൊന്നും തുറന്നില്ല.

## Article Content

തലശേരി: താങ്ങാനാവാത്ത നിലയിൽ ഗ്യാസ് വില കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെ.എച്ച് ആർ എ ആഹ്വാനം ചെയ്ത സൂചനാ സമരം തലശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിൽ പൂർണം.തലശേരി നഗരത്തിൽ കോഫീ ഹൗസുകളൊഴികെ മറ്റ് ഹോട്ടലുകളൊന്നും തുറന്നില്ല.

തലശേരിയിൽ ഇന്ത്യൻ കോഫീ ഹൌസുകൾ പതിവു പോലെ തുറന്നിരുന്നു. തലശ്ശേരി പട്ടണത്തിൽ പ്രധാന ബേക്കറികൾ ഹോട്ടൽ സമരത്തിൽ പങ്കെടുത്തില്ല. പഴയ ബസ് സ്റ്റാന്റിൽ ജയഭാരതി ബേക്കറി, വിജയബേക്കറി, ബേക്ക് സ്റ്റോറി, എന്നിവ തുറന്നിരുന്നു. ഹോട്ടൽ സമരത്തെ തുടർന്ന് ഹോട്ടൽ ഭക്ഷണം മാത്രം ആശ്രയിച്ചു കഴിയുന്ന നഗരവാസികളും ഉദ്യോഗസ്ഥരും ഉച്ച ഭക്ഷണത്തിനായി പ്രയാസപ്പെട്ടു. .. തുറന്ന് പ്രവർത്തിച്ച കോഫി ഹൌസുകളിൽ നല്ല തിരക്കായിരുന്നു. വൈകിട്ട് മാത്രം സജീവമാവുന്ന  തട്ടുകടകൾ മിക്കതും രാവിലെ മുതൽ  തുറന്നിരുന്നത് ആശ്വാസമായി. അതേസമയം മാഹി മേഖലയിലും, പള്ളൂർ, കോപ്പാലം എന്നിവിടങ്ങളിലും ഹോട്ടലുകൾ പതിവു പോലെ തുറന്ന് പ്രവർത്തിച്ചു.

നിലനിൽപിനുമായാണ് ഭക്ഷണ ശാലകൾ അടച്ചുപൂട്ടി സമരം ചെയ്യേണ്ടി വന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു - ഗ്യാസിന്റെ വില കുറയുന്നില്ലെങ്കിൽ ഊൺ ഉൾപെടെ ഭക്ഷണങ്ങൾക്ക് വിലവർദ്ധിപ്പിക്കാൻ നിർബ്ബന്ധിതരാവുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/357776/hotel-strike-partial-in-thalassery-region-coffee-houses-open-no-strike-in-mahe-region)