---
title: "നേതൃത്വത്തിനെതിരെ അണികളിൽ അതൃപ്തി പുകയുന്നു ; ധർമ്മടത്തും പി.ജയരാജനെ അനുകൂലിച്ച് ഫ്ലക്സ്"
english_title: "Dissatisfaction is brewing among the ranks against the leadership; Dharmadat also fluxes in support of P. Jayarajan"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/357906/dissatisfaction-is-brewing-among-the-ranks-against-the-leadership-dharmadat-also-fluxes-in-support-of-p-jayarajan"
published_at: "2026-05-07T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc42f57b0b9_Untitled-2_copy.jpg"
keywords: []
---

# നേതൃത്വത്തിനെതിരെ അണികളിൽ അതൃപ്തി പുകയുന്നു ; ധർമ്മടത്തും പി.ജയരാജനെ അനുകൂലിച്ച് ഫ്ലക്സ്

> **Lead Summary:** തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലത്തിൽ പി. ജയരാജനെ പിന്തുണച്ച് ഫ്ലക് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.ധർമ്മടം മണ്ഡലത്തിലെ കടമ്പൂർ ആഡൂരിലാണ് പി. ജയരാജൻ്റെ ചിത്രം സഹിതമുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

## Article Content

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലത്തിൽ പി. ജയരാജനെ പിന്തുണച്ച് ഫ്ലക് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.ധർമ്മടം മണ്ഡലത്തിലെ കടമ്പൂർ ആഡൂരിലാണ് പി. ജയരാജൻ്റെ ചിത്രം സഹിതമുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

പാർട്ടിയിലുണ്ടായ തിരിച്ചടിയും തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും അണികൾക്കിടയിൽ വലിയ ചർച്ചയാകുന്നതിനിടയിലാണ് ഈ നീക്കം. 'പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ' എന്ന വാചകമാണ് ബോർഡിൽ പ്രധാനമായും ഇടംപിടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ അണികൾക്കിടയിൽ അതൃപ്‌തി പുകയുന്നുണ്ടെന്ന സൂചനകൾ ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ തന്നെ ഇത്തരമൊരു ബോർഡ് ഉയരാൻ കാരണം എന്ന് നിരീക്ഷകർ വിലയിരുത്തുന്നു. പാർട്ടിയിലുണ്ടായ തിരിച്ചടിയും തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും അണികൾക്കിടയിൽ വലിയ ചർച്ചയാകുന്നതിനിടയിലാണ് ഈ നീക്കം. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ അണികൾക്കിടയിൽ അതൃപ്‌തി പുകയുന്നുണ്ടെന്ന സൂചനകൾ ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ തന്നെ ഇത്തരമൊരു ബോർഡ് ഉയരാൻ കാരണം എന്ന് നിരീക്ഷകർ വിലയിരുത്തുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/357906/dissatisfaction-is-brewing-among-the-ranks-against-the-leadership-dharmadat-also-fluxes-in-support-of-p-jayarajan)