---
title: "മുന്‍ ഡിജിപി ഡോ. പി ജെ അലക്സാണ്ടര്‍ അന്തരിച്ചു ; സംസ്കാരം പിന്നീട്"
english_title: "Former DGP Dr. P J Alexander passes away; funeral to be held later"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/358060/former-dgp-dr-p-j-alexander-passes-away-funeral-to-be-held-later"
published_at: "2026-05-08T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd549847390_69fd502cf31a2_pj_alaksander.jpg"
keywords: []
---

# മുന്‍ ഡിജിപി ഡോ. പി ജെ അലക്സാണ്ടര്‍ അന്തരിച്ചു ; സംസ്കാരം പിന്നീട്

> **Lead Summary:** മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോ​ഗസ്ഥനാണ്. മൃതദേഹം കവടിയാറിലുള്ള സ്വവസതിയിൽ.

## Article Content

മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോ​ഗസ്ഥനാണ്. മൃതദേഹം കവടിയാറിലുള്ള സ്വവസതിയിൽ.

വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കെ കരുണാകരന്റെ കാലഘട്ടത്തിൽ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. വിദേശത്തുള്ള മകൾ എത്തിയശേഷമായിരിക്കും സംസ്കാരം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/358060/former-dgp-dr-p-j-alexander-passes-away-funeral-to-be-held-later)