---
title: "തലശേരിയിൽ സ്കൂട്ടറിൽ മുൻ ഭർത്താവ് ചാടിക്കയറി ; റോഡിൽ വീണ് യുവതിക്ക് പരിക്ക്, കേസ്"
english_title: "Ex-husband jumped on scooter in Thalassery; woman injured after falling on road, case filed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/358847/ex-husband-jumped-on-scooter-in-thalassery-woman-injured-after-falling-on-road-case-filed"
published_at: "2026-05-12T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02acc82a103_6a019a35b343b_1001231809.jpg"
keywords: []
---

# തലശേരിയിൽ സ്കൂട്ടറിൽ മുൻ ഭർത്താവ് ചാടിക്കയറി ; റോഡിൽ വീണ് യുവതിക്ക് പരിക്ക്, കേസ്

> **Lead Summary:** തലശേരി: യുവതിയെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി സ്കൂട്ടറിന് പിറകിൽ മുൻ ഭർത്താവ് ചാടിക്കയറിയതോടെ സ്കൂട്ടർ മറിഞ്ഞ് യുവതിക്ക് പരിക്കേറ്റു. ധർമ്മടം ചാത്തോടം കണ്ടത്തിൽ ഹൗസിൽ കെ.റസീനയുടെ പരാതിയിൽ കൂത്തുപറമ്പ് കിണവക്കൽ കപ്പാറ പുതിയപുരയിൽ ഹൗസിൽ പി.പി.മഹറൂഫിനെ തിരെ പോലീസ് കേസെടുത്തു.

## Article Content

തലശേരി: യുവതിയെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി സ്കൂട്ടറിന് പിറകിൽ മുൻ ഭർത്താവ് ചാടിക്കയറിയതോടെ സ്കൂട്ടർ മറിഞ്ഞ് യുവതിക്ക് പരിക്കേറ്റു. ധർമ്മടം ചാത്തോടം കണ്ടത്തിൽ ഹൗസിൽ കെ.റസീനയുടെ പരാതിയിൽ കൂത്തുപറമ്പ് കിണവക്കൽ കപ്പാറ പുതിയപുരയിൽ ഹൗസിൽ പി.പി.മഹറൂഫിനെ തിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം വൈകിട്ട് 5.15ന് കായത്ത് റോഡ് ഭാഗത്ത് നിന്നും വീനസ് ജംഗ്ഷൻ ഭാഗത്തേക്ക് കെ.എൽ 58 എക്സ് 9763 സ്‌കൂട്ടർ ഓടിച്ചു പോവുകയായിരുന്നു റസീന. ഗുഡ്ഷെഡ് ഫോറസ്റ്റ് ഓഫീസിന് സമീപമെത്തിയപ്പോൾ സ്കൂട്ടർ തടഞ്ഞു നിർത്തി യുവതിയെ മഹറൂഫ് ഭീഷണിപ്പെടുത്തി പിറകിലെ സീറ്റിൽ കയറിയത്.തുടർന്ന് സ്‌കൂട്ടറിൻ്റെ ഹാൻ്റിൽ പിടിച്ച് തിരിച്ചതോടെ യുവതിക്ക് റോഡിൽ വീണ് പരിക്കേറ്റുവെന്നാണ് പരാതി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/358847/ex-husband-jumped-on-scooter-in-thalassery-woman-injured-after-falling-on-road-case-filed)