---
title: "തലശേരി സിഗ്നലേഴ്സിന് പുതിയ ഭാരവാഹികൾ"
english_title: "Thalassery Signallers gets new office bearers"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/359041/thalassery-signallers-gets-new-office-bearers"
published_at: "2026-05-13T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03f5247f37b_Untitled-2_copy.jpg"
keywords: []
---

# തലശേരി സിഗ്നലേഴ്സിന് പുതിയ ഭാരവാഹികൾ

> **Lead Summary:** തലശേരി: വിമുക്ത ഭടന്മാരുടെ കൂട്ടായ്‌മ തലശ്ശേരി സിഗ്നലേഴ്‌സിൻ്റെ വാർഷിക ജനറൽബോഡി യോഗം തലശ്ശേരി പഴയബസ്റ്റാൻ്റിലുള്ള ജൂബിലി കോംപ്ലക്സ‌ിലെ ഗുരുധർമ്മ സമാജം ഹാളിൽ പ്രസിഡണ്ട് കെ.എസ്. ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. വാർഷിക പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അംഗീകരിച്ചു.

## Article Content

തലശേരി: വിമുക്ത ഭടന്മാരുടെ കൂട്ടായ്‌മ തലശ്ശേരി സിഗ്നലേഴ്‌സിൻ്റെ വാർഷിക ജനറൽബോഡി യോഗം തലശ്ശേരി പഴയബസ്റ്റാൻ്റിലുള്ള ജൂബിലി കോംപ്ലക്സ‌ിലെ ഗുരുധർമ്മ സമാജം ഹാളിൽ പ്രസിഡണ്ട് കെ.എസ്. ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. വാർഷിക പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അംഗീകരിച്ചു.

തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്തു. 2026 മാർച്ച് മുതൽ 2029 ഫിബ്രവരിവരെ മൂന്നുവർഷത്തേക്കുള്ള ഭരണ സമിതിയെ മുതിർന്ന അംഗം എ.എം ചന്ദ്രൻ പ്രഖ്യാപിച്ചു.

വി.കെ.ദേവരാജൻ (മുഖ്യരക്ഷാധികാരി) സുരേന്ദ്രനാഥൻ ബാബു, എ.എം. ചന്ദ്രൻ കെ.എം. രാമകൃഷ്ണൻ (രക്ഷാധികാരിമാർ) കെ.എസ്.ജയപ്രകാശ് (പ്രസിഡണ്ട്) സി.എ.ജയരാജൻ (വർക്കിംഗ് പ്രസിഡണ്ട്) എം.ശശീന്ദ്രൻ, എ.കരുണൻ (വൈസ് പ്രസിഡണ്ട്‌മാർ) രാമകൃഷ്ണൻ (ജനറൽ സെക്രട്ടറി), എൻ.ദിനേശൻ (ഓർഗനൈസിംഗ് സെക്രട്ടറി) വിബിൻ ബാബു, കെ.എൻ. ഉദയപ്രകാശ് (ജോയന്റ് സെക്രട്ടറിമാർ) പി. വിശ്വജിത്ത്, കെ.പി.പ്രദീപ്‌കുമാർ (ജോയൻ്റ് ട്രഷറർമാർ), ബി.എം.ദിനേശൻ (എക്‌സിക്യൂട്ടീവ് കമ്മിറ്റി) ഒ.പി ശശീധരൻ, എൻ.പ്രമേദ് കുമാർ, ശശീധരൻ ഇ.വി, രാജീവൻ പെരുന്താറ്റിൽ, അജിത്ത് കുമാർ മുഴപ്പിലങ്ങാട് (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ)

എ.കെ രാമകൃഷ്ണൻ സ്വാഗതവും. പി. വിശ്വജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/359041/thalassery-signallers-gets-new-office-bearers)