---
title: "കണ്ണൂരിൽ LSD സ്റ്റാമ്പും മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ"
english_title: "Youth arrested with LSD stamp and methamphetamine in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/359508/youth-arrested-with-lsd-stamp-and-methamphetamine-in-kannur"
published_at: "2026-05-15T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06a4f56636b_6a05ec5f976da_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ LSD സ്റ്റാമ്പും മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൌൺ, പുതിയ ബസ്സ് സ്റ്റാന്റ്, പാറക്കണ്ടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 0.015 ഗ്രാം LSD സ്റ്റാമ്പും 317 മില്ലി ഗ്രാം മെത്താഫിറ്റുനുമായി കക്കാട് സ്വദേശി സൂരജ് എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി ക്കും സുഹൈൽ പി പി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

## Article Content

കണ്ണൂർ: എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൌൺ, പുതിയ ബസ്സ് സ്റ്റാന്റ്, പാറക്കണ്ടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 0.015 ഗ്രാം LSD സ്റ്റാമ്പും 317 മില്ലി ഗ്രാം മെത്താഫിറ്റുനുമായി കക്കാട് സ്വദേശി സൂരജ് എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി ക്കും സുഹൈൽ പി പി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

പ്രതിയെ കണ്ടു പിടിക്കുന്നതിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അനിൽകുമാർ പി കെ, അബ്ദുൾ നാസർ ആർ പി, പുരുഷോത്തമൻ സി, അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈൽ പി പി, ഉമേഷ്‌ കെ, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, സുജേഷ് വി കെ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/359508/youth-arrested-with-lsd-stamp-and-methamphetamine-in-kannur)