---
title: "തലശേരി നാരങ്ങാപുറത്ത് പ്രവര്‍ത്തിക്കുന്ന കെ.എഫ്.സിയില്‍ തീപിടിത്തം. ; ഫയർഫോഴ്സിന്റെ ജാഗ്രതയിൽ ഒഴിവായത് വൻ അപകടം"
english_title: "Fire breaks out at KFC in Thalassery Narangapuram; Fire Force averts major accident"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/359666/fire-breaks-out-at-kfc-in-thalassery-narangapuram-fire-force-averts-major-accident"
published_at: "2026-05-15T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0718ade032a_Untitled-4_copy.jpg"
keywords: []
---

# തലശേരി നാരങ്ങാപുറത്ത് പ്രവര്‍ത്തിക്കുന്ന കെ.എഫ്.സിയില്‍ തീപിടിത്തം. ; ഫയർഫോഴ്സിന്റെ ജാഗ്രതയിൽ ഒഴിവായത് വൻ അപകടം

> **Lead Summary:** വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കെ.എഫ്.സിയുടെ വലിയ ജനറേറ്ററിന് തീപിടിച്ചത്.കനത്ത മഴയത്തായിരുന്നു തീപ്പിടുത്തം. ഉടൻ സ്ഥലത്തെത്തിയ തലശേരി അഗ്നിശമന സേനയുടെ ജാഗ്രതയിൽ വൻ അപകടമൊഴിവാകുകയായിരുന്നു..വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

## Article Content

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കെ.എഫ്.സിയുടെ വലിയ ജനറേറ്ററിന് തീപിടിച്ചത്.കനത്ത മഴയത്തായിരുന്നു തീപ്പിടുത്തം. ഉടൻ സ്ഥലത്തെത്തിയ തലശേരി അഗ്നിശമന സേനയുടെ ജാഗ്രതയിൽ വൻ അപകടമൊഴിവാകുകയായിരുന്നു..വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

കനത്ത മഴ പെയ്തു കൊണ്ടിരിക്കെയായിരുന്നു തീപ്പിടുത്തം. വിവരം ലഭിച്ചയുടൻ സ്ഥലത്ത് കുതിച്ചെത്തിയ തലശേരി അഗ്നിരക്ഷാസേന മഴയവഗണിച്ച് നടത്തിയ രക്ഷാ പ്രവർത്തനമാണ് വൻ അപകടമൊഴിവാക്കിയത്.

തീപ്പിടിച്ച ജനറേറ്ററില്‍ 40ലിറ്ററോളം ഡീസലുണ്ടായിരുന്നു. ജനറേറ്റര്‍ കത്തി നശിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. നഗരമധ്യത്തിലായതിനാല്‍ സമീപങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.തലശേരി ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ (ഗ്രേഡ് )ബി. ജോയ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായകെ. നിജില്‍, ഷിഥുന്‍ രാജ്, വിവേക്, സല്‍മാന്‍ ഫാരിസ്, രാകേഷ്,ഷിജിന്‍ കക്കോത്ത് എന്നിവരാണ് തീയണക്കാന്‍ നേതൃത്വം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/359666/fire-breaks-out-at-kfc-in-thalassery-narangapuram-fire-force-averts-major-accident)