---
title: "തലശേരിക്കാരുടെ രുചിപ്പെരുമയറിയാം ; ലോറൻ ഗാർഡനിൽ  നാളെയും,മറ്റന്നാളും ഷമീസ് കിച്ചന്റെ ഭക്ഷ്യമേള"
english_title: "The taste of Thalassery people is known; Shameez Kitchen's food festival at Lauren Garden tomorrow and the day after tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/360793/the-taste-of-thalassery-people-is-known-shameez-kitchens-food-festival-at-lauren-garden-tomorrow-and-the-day-after-tomorrow"
published_at: "2026-05-21T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ebae1941de_Untitled-8_copy.jpg"
keywords: []
---

# തലശേരിക്കാരുടെ രുചിപ്പെരുമയറിയാം ; ലോറൻ ഗാർഡനിൽ  നാളെയും,മറ്റന്നാളും ഷമീസ് കിച്ചന്റെ ഭക്ഷ്യമേള

> **Lead Summary:** തലശ്ശേരിയുടെ തനത് രുചി വൈവിധ്യവും പാരമ്പര്യവും മനുഷ്യ സ്നേഹവും ലോകത്തെ പരിചയപ്പെടുത്താൻ ഷമീസ് കിച്ചൺ വീണ്ടും ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. പുന്നോൽ ഉസ്സൻ മൊട്ട ലോറൽ ഗാർഡനിൽ വെള്ളി, ശനി ദിവസങ്ങളിലായി നടത്തുന്ന ഫുഡ് ഫസ്റ്റിവലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ കബീർ കോടിയേരി തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സ്ത്രീകൾക്ക് അവരുടെ പാചക കഴിവുകൾ ലോകത്തിന് പരിചയപ്പെടുത്താനുള്ള അവസരമാണിതെന്നും ഫുഡ് ഫെസ്റ്റിവലിൽ നിന്ന് ലഭിക്കുന്ന വരുമാനം വിവിധ തലങ്ങളിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും കബീർ വിശദികരിച്ചു. ഭക്ഷ്യ മേളയുടെ ഉത്ഘാടനം ഭിന്നശേഷി ക്കാരായ കുട്ടികളാണ് നിർവ്വഹിക്കുക.

## Article Content

തലശ്ശേരിയുടെ തനത് രുചി വൈവിധ്യവും പാരമ്പര്യവും മനുഷ്യ സ്നേഹവും ലോകത്തെ പരിചയപ്പെടുത്താൻ ഷമീസ് കിച്ചൺ വീണ്ടും ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. പുന്നോൽ ഉസ്സൻ മൊട്ട ലോറൽ ഗാർഡനിൽ വെള്ളി, ശനി ദിവസങ്ങളിലായി നടത്തുന്ന ഫുഡ് ഫസ്റ്റിവലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ കബീർ കോടിയേരി തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സ്ത്രീകൾക്ക് അവരുടെ പാചക കഴിവുകൾ ലോകത്തിന് പരിചയപ്പെടുത്താനുള്ള അവസരമാണിതെന്നും ഫുഡ് ഫെസ്റ്റിവലിൽ നിന്ന് ലഭിക്കുന്ന വരുമാനം വിവിധ തലങ്ങളിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും കബീർ വിശദികരിച്ചു. ഭക്ഷ്യ മേളയുടെ ഉത്ഘാടനം ഭിന്നശേഷി ക്കാരായ കുട്ടികളാണ് നിർവ്വഹിക്കുക.

ഭിന്നശേഷി ക്കാരായ കുട്ടികളെ പരിമിതികളറിയിക്കാതെ വളർത്തി, സമൂഹത്തിൽ എല്ലാവരേയും പോലെ ജീവിക്കാൻ പ്രാപ്തരാക്കുന്ന, അമ്മമാരിൽ 8 പേരെ പരിപാടിയിൽ ആദരിക്കും. കുട്ടികളുടെ മനോബലം വർദ്ധിപ്പിക്കാൻ തലശ്ശേരിയിൽ മൈന്റ് സ്ട്രംഗ്തനിംഗ്  സെന്റർ സ്ഥാപിക്കാനും ഉദ്ദേശമുണ്ടെന്ന് കബീർ പറഞ്ഞു.

ഭക്ഷ്യ മേളയിൽ ചിക്കൻ ബിരിയാണി, അൽസ, പുസ്സിംഗ്, പായസം, തുടങ്ങിയ വിഭവങ്ങൾ ലഭ്യമാവുന്ന  സ്റ്റാളുകൾ, ഭക്ഷ്യ പ്രദർശനം,കിഡ്സ് മത്സരം,മാപ്പിളപ്പാട്ട്, ഒപ്പന, സിനിമാറ്റിക് ഡാൻസ്, മെലഡി കവർസോംഗ്, മിമിക്രി, ഗ്രൂപ്പ് ഷോ, ഫാഷൻ ഷോ, എന്നിവ ഒരുക്കും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. പ്രസിഡണ്ട് ഷബ സുബൈർ, സിക്രട്ടറി റീന റഷീദ്, വൈസ് പ്രസിഡണ്ട് എസ്. ദിൽഷ, വർക്കിംഗ് പ്രസിഡണ്ട് ആഷിത സലാഹുദീൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു -

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/360793/the-taste-of-thalassery-people-is-known-shameez-kitchens-food-festival-at-lauren-garden-tomorrow-and-the-day-after-tomorrow)