---
title: "സ്മാർട്ട് ഫോണിലെ ചതിക്കുഴികൾ ; മുന്നറിയിപ്പുമായി  തലശേരിയിൽ ഞായറാഴ്ച ഹ്യൂമൻ ലൈറ്റ് അക്കാദമിയുടെ സെമിനാർ"
english_title: "Human Light Academy seminar in Thalassery on Sunday with warning about smartphone pitfalls"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/360938/human-light-academy-seminar-in-thalassery-on-sunday-with-warning-about-smartphone-pitfalls"
published_at: "2026-05-22T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fdd5d6d072_Untitled-1_copy.jpg"
keywords: []
---

# സ്മാർട്ട് ഫോണിലെ ചതിക്കുഴികൾ ; മുന്നറിയിപ്പുമായി  തലശേരിയിൽ ഞായറാഴ്ച ഹ്യൂമൻ ലൈറ്റ് അക്കാദമിയുടെ സെമിനാർ

> **Lead Summary:** സ്മാർട്ട് ഫോണുകളിലൂടെ ഒഴുകുന്ന ചതിക്കുഴികളെ പറ്റി മുന്നറിയിപ്പ് നൽകാനും, അവയിൽ നിന്ന് എങ്ങിനെ സുരക്ഷിതരായിരിക്കാം എന്നതിനെ പറ്റി ബോധവത്ക്കരിക്കാനും ഹ്യൂമൺ ലൈറ്റ് അക്കാദമി തലശ്ശേരിയിൽ സെമിനാർ സംഘടിപ്പിക്കുന്നു.

## Article Content

സ്മാർട്ട് ഫോണുകളിലൂടെ ഒഴുകുന്ന ചതിക്കുഴികളെ പറ്റി മുന്നറിയിപ്പ് നൽകാനും, അവയിൽ നിന്ന് എങ്ങിനെ സുരക്ഷിതരായിരിക്കാം എന്നതിനെ പറ്റി ബോധവത്ക്കരിക്കാനും ഹ്യൂമൺ ലൈറ്റ് അക്കാദമി തലശ്ശേരിയിൽ സെമിനാർ സംഘടിപ്പിക്കുന്നു.

ഇന്റർനെറ്റും ഓൺലൈൻ ചതിക്കുഴികളുംഎന്ന വിഷയത്തിൽ ഞായറാഴ്ച പ്രസ് ഫോറം ഇ നാരായണൻ സ്മാരക റബ്കോ ഹാളിൽ നടത്തുന്ന സെമിനാർ, ഗ്രാമിക ചാനൽ എം.ഡി. കെ.രാജേഷ് ഉത്ഘാടനം ചെയ്യുമെന്ന് സംഘടനാ സിക്രട്ടറി സി.ഒ. നവീൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഐ.ടി.: വിദഗ്ദൻ, കെ.പി.മുഹമ്മദ് മാസ്റ്റർ, നിഷാദ് നിടുബ്രംഎന്നിവർ വിഷയം അവതരിപ്പിച്ച് സംസാരിക്കും. കഴിഞ്ഞ 20 വർഷമായി തലശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന സാമൂഹ്യ കൂട്ടായ്മയാണ് ഹ്യൂമൺ ലൈറ്റ് അക്കാദമി. പ്രസംഗ പരിശീലനം, സംഗീത പരിശീലനം എന്നിവയോടൊപ്പം പൊതു വിഷയങ്ങളിൽ ബോധവത്ക്കരണം കൂടി ലക്ഷ്യമിട്ടാണ് സെമിനാർ നടത്തുന്നത്. കൂട്ടായ്മയുടെ മറ്റ് ഭാരവാഹികളായ ശിവദാസ് പള്ളൂർ, ഇ.എ. ഹാരീസ്, പ്രമോദ് ബാബു എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/360938/human-light-academy-seminar-in-thalassery-on-sunday-with-warning-about-smartphone-pitfalls)