---
title: "പാലിയേറ്റീവ് കെയർ ജില്ലാ വോളണ്ടിയർ സംഗമം ഞായറാഴ്ച  തലശ്ശേരിയിൽ ; 300 ഓളം വളണ്ടിയർമാർ പങ്കെടുക്കും"
english_title: "Palliative Care District Volunteer Meet in Thalassery on Sunday; Around 300 volunteers will participate"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/360981/palliative-care-district-volunteer-meet-in-thalassery-on-sunday-around-300-volunteers-will-participate"
published_at: "2026-05-22T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ffca38ecf6_Untitled-4_copy.jpg"
keywords: []
---

# പാലിയേറ്റീവ് കെയർ ജില്ലാ വോളണ്ടിയർ സംഗമം ഞായറാഴ്ച  തലശ്ശേരിയിൽ ; 300 ഓളം വളണ്ടിയർമാർ പങ്കെടുക്കും

> **Lead Summary:** കഴിഞ്ഞ 20 വർഷത്തിലേറെയായി പാലിയേറ്റീവ് കെയർ രംഗത്ത് ജില്ലയിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റീവ് ഇൻ കണ്ണൂർ ൻ്റെ ജില്ലാ വോളണ്ടിയർ സംഗമം തലശ്ശേരി ഇസ്ലാമിക് സെൻറർ സേവന കേന്ദ്രത്തിൻ്റെ സഹകരണത്തോടു കൂടി ഞായറാഴ്ച തലശ്ശേരി സേവന കേന്ദ്രത്തിൽ വച്ച് രാവിലെ 10ന് ചലച്ചിത്ര സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം നിർവഹിക്കും.

## Article Content

കഴിഞ്ഞ 20 വർഷത്തിലേറെയായി പാലിയേറ്റീവ് കെയർ രംഗത്ത് ജില്ലയിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റീവ് ഇൻ കണ്ണൂർ ൻ്റെ ജില്ലാ വോളണ്ടിയർ സംഗമം തലശ്ശേരി ഇസ്ലാമിക് സെൻറർ സേവന കേന്ദ്രത്തിൻ്റെ സഹകരണത്തോടു കൂടി ഞായറാഴ്ച തലശ്ശേരി സേവന കേന്ദ്രത്തിൽ വച്ച് രാവിലെ 10ന് ചലച്ചിത്ര സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം നിർവഹിക്കും.

പാലിയേറ്റീവ് കെയർ രംഗത്തും ആരോഗ്യരംഗത്തും ഉള്ള പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിലുള്ള അവതരണങ്ങളും ചർച്ചകളും നടക്കും. ഗൃഹ കേന്ദ്രീകൃത പരിചരണത്തിന്റെ പ്രാധാന്യം, ഒരു പാലിയേറ്റീവ് കൂട്ടായ്‌മ എൻ്റെ നാട്ടിലും, പാലിയേറ്റീവ് കൂട്ടായ്മകളുടെ സംഘാടനം നിലവിൽ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹാരങ്ങൾ കൂട്ടിരിപ്പുകാരുടെ മാനസിക സംഘർഷം എങ്ങനെ ലഘുകരിക്കാം. തുടങ്ങിയ വിഷയങ്ങളിൽ ഹരിദാസ് ഓമാനൂർ, ഡോ. സിസ്റ്റർ വിനീത ടോം, സുനിൽ മാങ്ങാട്ടിടം, ഡോ. കെ കെ ലതീഷ് കുമാർ . കെ.ഡി.ജോസഫ് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.

ജില്ലയിലെ 62 യൂണിറ്റുകളിൽ നിന്നുമായി 300 ഓളം വോളണ്ടിയർമാർ സംഗമത്തിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ അസോസി യേഷൻ ഓഫ് പാലിയേറ്റീവ് കെയർ സംസ്ഥാന സെക്രട്ടറിയും ജില്ലാ വളണ്ടിയർ സംഗമം കോഡിനേറ്ററുമായ സുനിൽ മാങ്ങാട്ടിടം, പി.ഐ.കെ ജില്ലാ പ്രസിഡൻറ് കെ വി ശശിധരൻ, ജില്ലാ ജനറൽ സെക്രട്ടറി സാജു ജോസഫ് ചെമ്പേരി, എ.സി.എം ഷംസുദീൻ എന്നിവർ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/360981/palliative-care-district-volunteer-meet-in-thalassery-on-sunday-around-300-volunteers-will-participate)