---
title: "ഇന്ധന വില വർദ്ധനവ് ;  കോൺഗ്രസ് തിരുവങ്ങാട്,കോടിയേരി, പാറാൽ മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു"
english_title: "Fuel price hike; Congress Thiruvangad, Kodiyeri, Paral constituency committees organize protest march"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/362069/fuel-price-hike-congress-thiruvangad-kodiyeri-paral-constituency-committees-organize-protest-march"
published_at: "2026-05-27T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a168a6c948cd_BVBVBVB.jpg"
keywords: ["Fuel", "Price", "Congress", "Thiruvangad", "Kodiyeri", "Paral", "Protest", "March"]
---

# ഇന്ധന വില വർദ്ധനവ് ;  കോൺഗ്രസ് തിരുവങ്ങാട്,കോടിയേരി, പാറാൽ മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

> **Lead Summary:** പാറാൽ പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെയും നീറ്റ് സി ബി എസ് സി പരീക്ഷാ തട്ടിപ്പിനെതിരെയും കോൺഗ്രസിന്റെ വിവിധ മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.

## Article Content

പാറാൽ പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെയും നീറ്റ് സി ബി എസ് സി പരീക്ഷാ തട്ടിപ്പിനെതിരെയും കോൺഗ്രസിന്റെ വിവിധ മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.

തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ഞോടിയിൽ നിന്ന് ആരംഭിച്ച ജാഥ കീഴന്തി മുക്ക്, തിരുവങ്ങാട് സത്രം വഴി മഞ്ഞോടിയും സമാപിച്ചു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ സി ടി സജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ രമേശൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എ ഷർമ്മിള ,

ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഇ വിജയകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറിമാരായ പി എൻ പങ്കജാക്ഷൻ, കെ.ജിതേഷ്, കെ സി ജയപ്രകാശൻ മാസ്റ്റർ, , കെ ചന്ദ്ര മോഹനൻ, കെ പി രഞ്ജിത്ത്, ശിവദാസ് മാറാളി തുടങ്ങിയവർ നേതൃത്വം നൽകി.

കോടിയേരി, പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മാടപീടിക ഗുംട്ടിയിൽ പ്രതിഷേധ ജാഥയും യോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി വിസി പ്രസാദ് ഉദ്ഘാടനം ചെയ്തു സി പി പ്രസീൽ ബാബു അധ്യക്ഷത വഹിച്ചു സന്ദീപ് കോടിയേരി, പി ദിനേശൻ , പി ചന്ദ്രൻ, സി ഗംഗാധരൻ,പി എം കനകരാജൻ,വി കെ സുചിത്ര, എം ഷീബ,സി കെ സ്വപ്ന, തുടങ്ങിയവർ സംസാരിച്ചു ഇ അജേഷ്,പി യു സുകുമാരൻ, ജയശ്രീ കനകരാജ് ,പി രാഗിണി തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/362069/fuel-price-hike-congress-thiruvangad-kodiyeri-paral-constituency-committees-organize-protest-march)