---
title: "തലശേരി സെയ്ദാർ പള്ളിയിൽ പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കെടുത്തത് നിരവധിയാളുകൾ ; മധുരം വിതരണം ചെയ്ത് വാട്സപ്പ് കൂട്ടായ്മ"
english_title: "Many people attended the Eid prayers at Thalassery Saidar Mosque; WhatsApp group distributes sweets"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/362320/many-people-attended-the-eid-prayers-at-thalassery-saidar-mosque-whatsapp-group-distributes-sweets"
published_at: "2026-05-28T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17feab6d74f_Untitled-3_copy.jpg"
keywords: ["Eid", "Thalassery", "Mosque"]
---

# തലശേരി സെയ്ദാർ പള്ളിയിൽ പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കെടുത്തത് നിരവധിയാളുകൾ ; മധുരം വിതരണം ചെയ്ത് വാട്സപ്പ് കൂട്ടായ്മ

> **Lead Summary:** തലശേരി: ത്യാഗസ്‌മരണയിൽ മുസ്ലിം മത വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. ദൈവകല്പ‌നയനു സരിച്ച് ഇബ്രാഹിം നബിയുടെയും മകൻ ഇസ്‌മായീൽ നബിയുടെയും ത്യാഗപൂർണമായ ജീവിതവും അല്ലാഹു വിലേക്കുള്ള സമർപ്പണവുമാണ് ബലിപെരുന്നാൾ നൽകുന്ന സന്ദേശം.തലശേരി സെയ്ദാർ പള്ളിയിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിൽ നിരവധിയാളുകൾ സംബന്ധിച്ചു.

## Article Content

തലശേരി: ത്യാഗസ്‌മരണയിൽ മുസ്ലിം മത വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. ദൈവകല്പ‌നയനു സരിച്ച് ഇബ്രാഹിം നബിയുടെയും മകൻ ഇസ്‌മായീൽ നബിയുടെയും ത്യാഗപൂർണമായ ജീവിതവും അല്ലാഹു വിലേക്കുള്ള സമർപ്പണവുമാണ് ബലിപെരുന്നാൾ നൽകുന്ന സന്ദേശം.തലശേരി സെയ്ദാർ പള്ളിയിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിൽ നിരവധിയാളുകൾ സംബന്ധിച്ചു.

ഹജ്ജ് കർമത്തിൻ്റെ പരിസമാപ്‌തി കൂടിയാണ് പെരുന്നാൾ. സംസ്ഥാനത്തെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ് കാര ചടങ്ങുകൾ നടന്നു.ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിൻറെ ഓർമ്മ പുതുക്കലുമാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകൻ ഇസ്മാഈലിനെ ദൈവ കൽപ്പന പ്രകാരം ബലി കൊടുക്കാൻ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നൽകാൻ ദൈവം നിർദേശിച്ചതായാണ് വിശ്വാസം. ഹജ്ജ് കർമ്മത്തിൻറെ പരി സമാപ്ത‌ി കൂടിയാണ് ബലി പെരുന്നാൾ.

സ്നേഹം കൈമാറി പരസ്പരം സാഹോദര്യം പുലർ ത്താനുള്ള അസുലഭ മുഹൂർത്തമാണ് വിശ്വാസികൾക്ക് ബലിപെരുന്നാൾ. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ദിനത്തിൽ തലശേരി സെയ്ദാർ പള്ളിയിൽ നടന്ന നമസ്ക്കാരത്തിന് ഹാഫിള് മുഹമ്മദ് സഫ്വാൻ ബാഖവി നേതൃത്വം നൽകി. യുവത്വത്തിന്റെ കരുത്തുമായി സൈദാർ പള്ളി വാട്ട്സ്അപ്പ് കൂട്ടായ്മ പെരുന്നാൾ നിസ്കാരത്തിന് ശേഷം ഐസ്ക്രീം വിതരണം ചെയ്തു. മഹറൂഫ് മാണിയാട്ട്. അസ്കർ ചെട്ടിയാം കണ്ടി, മുനീർ പരിയാട്ട്, മമ്മൂട്ടി പുത്തലത്ത്. സഫീർ സാഗർ, അസ്കർ ദമാം, റഹീം അറ്റ്ലസ്, സജീർ കൂവേരി , നഫ്സീർ പൊന്നകം, ഫയാസ് ജലാൽ , ശംസീർ കോണിച്ചേരി , ശബീർ നെല്ലിയിൽ വിതരണത്തിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/362320/many-people-attended-the-eid-prayers-at-thalassery-saidar-mosque-whatsapp-group-distributes-sweets)