---
title: "പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് മദ്രസ അധ്യാപകന്‍ അറസ്റ്റില്‍"
english_title: "Kozhikode madrasa teacher arrested for molesting minor"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/362459/kozhikode-madrasa-teacher-arrested-for-molesting-minor"
published_at: "2026-05-29T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19276ae22ce_Untitled-1_copy.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

> **Lead Summary:** താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പാലങ്ങാട് ഹിദായത്തുല്‍ സോബിയാന്‍ മദ്രസയിലെ അധ്യാപകന്‍ മുഹമ്മദ് ഷെരീഫിനെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് ലഭിച്ച പരാതിയിലാണ് പോലീസ് നടപടി.

## Article Content

താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പാലങ്ങാട് ഹിദായത്തുല്‍ സോബിയാന്‍ മദ്രസയിലെ അധ്യാപകന്‍ മുഹമ്മദ് ഷെരീഫിനെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് ലഭിച്ച പരാതിയിലാണ് പോലീസ് നടപടി.

പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ പ്രതി, രണ്ടുതവണയാണ് കുട്ടിയെ അതിക്രമത്തിന് ഇരയാക്കിയത്.കഴിഞ്ഞ ഓഗസ്റ്റില്‍ മദ്രസയിലെ നിസ്‌കാര മുറിയില്‍ വച്ചായിരുന്നു ആദ്യ അതിക്രമം. ഇതിനുശേഷവും ശല്യം തുടര്‍ന്ന പ്രതി, സെപ്റ്റംബര്‍ 22-ന് മദ്രസ പള്ളിയിലെ വാട്ടര്‍ പ്യൂരിഫയറിന് സമീപം വച്ച് വീണ്ടും ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/362459/kozhikode-madrasa-teacher-arrested-for-molesting-minor)