---
title: "തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് ;  അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും ചൊവ്വാഴ്ച"
english_title: "The first Kovilan Award instituted by Thalassery Signallers was presented to Sheela Jayaprakash of Melur; Commemoration and award presentation on Tuesday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/363049/the-first-kovilan-award-instituted-by-thalassery-signallers-was-presented-to-sheela-jayaprakash-of-melur-commemoration-and-award-presentation-on-tuesday"
published_at: "2026-06-01T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1cebb41213f_Untitled-2_copy.jpg"
keywords: ["Kovilan Award", "Thalassery", "Sheela Jayaprakash"]
---

# തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് ;  അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും ചൊവ്വാഴ്ച

> **Lead Summary:** തലശേരി: കോർ ഓഫ് സിഗ്നൽസിൽനിന്ന് വിരമിച്ച വിമുക്തഭടന്മാരുടെ കൂട്ടായ്മ തലശ്ശേരി സിഗ്നലേഴ്സ് സാഹിത്യകാരൻ കോവിലൻ അനുസ്മരണം സംഘടിപ്പിക്കും. ധർമടം ബ്രണ്ണൻ കോ ളേജിന് സമീപത്തെ എക്സ് സർവീസസ് ലീഗിന്റെ വിമുക്തഭടഭവനിൽ ചൊവ്വാഴ്ച രാവിലെ പത്തിന് നടക്കുന്ന പരിപാടി നാടകകൃത്തും സാഹിത്യകാരനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്യും.

## Article Content

തലശേരി: കോർ ഓഫ് സിഗ്നൽസിൽനിന്ന് വിരമിച്ച വിമുക്തഭടന്മാരുടെ കൂട്ടായ്മ തലശ്ശേരി സിഗ്നലേഴ്സ് സാഹിത്യകാരൻ കോവിലൻ അനുസ്മരണം സംഘടിപ്പിക്കും. ധർമടം ബ്രണ്ണൻ കോ ളേജിന് സമീപത്തെ എക്സ് സർവീസസ് ലീഗിന്റെ വിമുക്തഭടഭവനിൽ ചൊവ്വാഴ്ച രാവിലെ പത്തിന് നടക്കുന്ന പരിപാടി നാടകകൃത്തും സാഹിത്യകാരനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്യും.

തുടർന്ന് കോർ ഓഫ് സിഗ്നൽസിൽനിന്ന് വിരമിച്ചവർക്കും, കുടുംബാംഗങ്ങളുമായ സാഹിത്യപ്രതിഭകൾക്ക് ഏർപ്പെടുത്തുന്ന പ്രഥമ കോവിലൻ പുരസ്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിക്കും. 3001 രൂപയും, ശില്പവുമടങ്ങുന്നതാണ് അവാർഡ്. അംഗങ്ങളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങൾ ഗവ. എച്ച്. എസ്.എസ്. പാലയാടിന് കൈമാറും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/363049/the-first-kovilan-award-instituted-by-thalassery-signallers-was-presented-to-sheela-jayaprakash-of-melur-commemoration-and-award-presentation-on-tuesday)