---
title: "തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു."
english_title: "The entrance ceremony of Government UP School 2026-27 was held colorfully at Thalassery O Chandu Menon Memorial Valiya Madavil."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/363233/the-entrance-ceremony-of-government-up-school-2026-27-was-held-colorfully-at-thalassery-o-chandu-menon-memorial-valiya-madavil"
published_at: "2026-06-01T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1da5a7ebb7e_Untitled-5_copy.jpg"
keywords: []
---

# തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.

> **Lead Summary:** തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.തലശ്ശേരി നഗരസഭ ചെയർമാൻ ചന്ദ്രശേഖരൻ കാരായി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ശ്രീമതി ആശ അധ്യക്ഷയായ ചടങ്ങിൽ ഡയറ്റ് പ്രതിനിധി പ്രവീണ വി ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ ചാർജ് വഹിക്കുന്ന പ്രീത ജി പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു

## Article Content

തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.തലശ്ശേരി നഗരസഭ ചെയർമാൻ ചന്ദ്രശേഖരൻ കാരായി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ശ്രീമതി ആശ അധ്യക്ഷയായ ചടങ്ങിൽ ഡയറ്റ് പ്രതിനിധി പ്രവീണ വി ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ ചാർജ് വഹിക്കുന്ന പ്രീത ജി പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു

പിടിഎ പ്രസിഡണ്ട് നിഷാന്ത് സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഗിരീഷ് ബാബു നന്ദിയും പറഞ്ഞു ചടങ്ങിന്റെ ഭാഗമായി സ്കൂളിൽ തയ്യാറാക്കിയ സെൽഫി പോയിന്റും നെരൂട്ട എന്ന റോബോട്ടും ഏറെ ശ്രദ്ധ നേടി വിവരവിനിമയ സാങ്കേതികവിദ്യയുടെ ഈ ലോകത്ത്

കുട്ടികൾക്ക് നെറൂട്ടഎന്ന സംസാരിക്കുന്ന റോബോട്ട് നൂതന അനുഭവമായിരുന്നു വിദ്യാലയത്തിൽ വെച്ച് നടന്ന രണ്ടുമാസത്തെ റോബോട്ടിക് പരിശീലനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ചേർന്നാണ് ഈ റോബോട്ടിന് നിർമ്മിച്ചത് ഭാഗമായി വിദ്യാലയ വികസന രേഖയുടെ പ്രകാശനവും നടന്നു പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് പി ടി മദർ പി ടി എപ്രസിഡണ്ട് ബെറ്റിഅഗസ്റ്റിൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/363233/the-entrance-ceremony-of-government-up-school-2026-27-was-held-colorfully-at-thalassery-o-chandu-menon-memorial-valiya-madavil)