---
title: "തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു."
english_title: "The first Kovilan Award instituted by Thalassery Signallers was presented to Sheela Jayaprakash of Melur."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/363496/the-first-kovilan-award-instituted-by-thalassery-signallers-was-presented-to-sheela-jayaprakash-of-melur"
published_at: "2026-06-03T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fb0baa7a80_Untitled-3_copy.jpg"
keywords: []
---

# തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

> **Lead Summary:** തലശേരി: കോർ ഓഫ് സിഗ്നൽസിൽനിന്ന് വിരമിച്ച വിമുക്തഭടന്മാരുടെ കൂട്ടായ്മ തലശ്ശേരി സിഗ്നലേഴ്സ് സാഹിത്യകാരൻ കോവിലൻ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

തലശേരി: കോർ ഓഫ് സിഗ്നൽസിൽനിന്ന് വിരമിച്ച വിമുക്തഭടന്മാരുടെ കൂട്ടായ്മ തലശ്ശേരി സിഗ്നലേഴ്സ് സാഹിത്യകാരൻ കോവിലൻ അനുസ്മരണം സംഘടിപ്പിച്ചു.

ധർമടം ബ്രണ്ണൻ കോളേജിന് സമീപത്തെ എക്സ് സർവീസസ് ലീഗിന്റെ വിമുക്തഭടഭവനിൽ നടന്ന പരിപാടി നാടകകൃത്തും സാഹിത്യകാരനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. തുടർന്ന് കോർ ഓഫ് സിഗ്നൽസിൽനിന്ന് വിരമിച്ചവർക്കും, കുടുംബാംഗങ്ങളുമായ സാഹിത്യപ്രതിഭകൾക്ക് ഏർപ്പെടുത്തുന്ന പ്രഥമ കോവിലൻ പുരസ്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് ടി.കെ.ഡി മുഴപ്പിലങ്ങാട് സമ്മാനിച്ചു.

സുരേന്ദ്രനാഥൻ ബാബു പൊന്നാടയണിയിച്ചു. അവാർഡ് തുകയായ 3001 രൂപ ക്യാഷ് പ്രൈസ് കേണൽ പുഷ്പരാജൻ നമ്പ്യാർ കൈമാറി. എ.കെ രാമകൃഷ്ണൻ കോവിലന്റെ രചനകളെ പരിചയപ്പെടുത്തി.

കെ.എസ് ജയപ്രകാശ് അധ്യക്ഷനായി. അംഗങ്ങളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങൾ പാലയാട് ഗവ. എച്ച്. എസ്.എസിന് വിശ്വജിത്ത് പൂവാടനും, കെ.പി പ്രദീപ് കുമാറും കൈമാറി.സി.എ ജയരാജൻ, എൻ. ദിനേശൻ, ഡിനിൽ ധനഞ്ജയൻ എന്നിവർ സംസാരിച്ചു. പ്രശാന്ത് കൃഷ്ണൻ വന്ദേ മാതരം ആലപിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/363496/the-first-kovilan-award-instituted-by-thalassery-signallers-was-presented-to-sheela-jayaprakash-of-melur)