---
title: "തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്."
english_title: "Thalassery Food Grains Merchants Association annual conference; A.K. Zacharia is the president again."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/363497/thalassery-food-grains-merchants-association-annual-conference-ak-zacharia-is-the-president-again"
published_at: "2026-06-03T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fb16ecbcef_Untitled-4_copy.jpg"
keywords: []
---

# തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

> **Lead Summary:** തലശേരി: തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം എം എം റോഡിലെ മുഹമ്മദ് റഫി ഫൗണ്ടേഷൻ മിനി ഓഡിറ്റോറിയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

## Article Content

തലശേരി: തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം എം എം റോഡിലെ മുഹമ്മദ് റഫി ഫൗണ്ടേഷൻ മിനി ഓഡിറ്റോറിയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.. പ്രസിഡണ്ട് എ.കെ സഖരിയ്യ അധ്യഷനായി. വ്യാപാരി വ്യവസായി സമിതി ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ രാജൻ ആശ്രയ പദ്ധതി വിശദീകരിച്ചു.

2025 - 26 വർഷത്തെ പ്രവർത്തന റിപ്പോർട്ട് തലശേരി ഫുഡ് ഗ്രെയിൻസ് മർച്ചന്റ്സ് അസോസിയേഷൻ ജന സെക്രട്ടറി ഇ.എ ഹാരിസും, വരവ് ചെലവ് കണക്ക് ട്രഷറർ എച്ച് യോഗേഷ് റാവു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

തലശേരി പട്ടണ വ്യാപാര തൊഴിൽ സംരക്ഷണ സമിതി ജനറൽ കൺവീനർ കെ.എൻ പ്രസാദ് സംസാരിച്ചു. വൈസ് പ്രസിഡണ്ട് പി.പി അബൂട്ടി സ്വാഗതവും, എം. ഫസലു നന്ദിയും പറഞ്ഞു.തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടന്നു.

പുതിയ ഭാരവാഹികളായി എ.കെ സഖരിയ്യ (പ്രസി.),ഇ.എ ഹാരിസ് (സെക്ര.)എം.ഫസലു (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/363497/thalassery-food-grains-merchants-association-annual-conference-ak-zacharia-is-the-president-again)