---
title: "31 വർഷത്തെ സ്തുതർഹ്യ സൈനിക സേവനത്തിന് ശേഷം വിരമിച്ച സുബേദാർ മേജർ ചാലക്കരയിലെ മാണിക്കോത്ത് ഷാജിക്ക് തലശേരി റെയിൽവെ സ്റ്റേഷനിൽ ഉജ്‌ജ്വല  സ്വീകരണം"
english_title: "Subedar Major Manikoth Shaji of Chalakkara, who retired after 31 years of glorious military service, received a warm welcome at Thalassery Railway Station."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/363902/subedar-major-manikoth-shaji-of-chalakkara-who-retired-after-31-years-of-glorious-military-service-received-a-warm-welcome-at-thalassery-railway-station"
published_at: "2026-06-05T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22493ea483d_Untitled-2_copy.jpg"
keywords: ["Subedar Major Manikoth Shaji", "Chalakkara", "Thalassery Railway Station", "Warm welcome"]
---

# 31 വർഷത്തെ സ്തുതർഹ്യ സൈനിക സേവനത്തിന് ശേഷം വിരമിച്ച സുബേദാർ മേജർ ചാലക്കരയിലെ മാണിക്കോത്ത് ഷാജിക്ക് തലശേരി റെയിൽവെ സ്റ്റേഷനിൽ ഉജ്‌ജ്വല  സ്വീകരണം

> **Lead Summary:** (www.panoornews.in0ഇന്ത്യൻ കരസേനയുടെ അഭിമാനമായ കോർ ഓഫ് സിഗ്നൽസിൽ നിന്നും 31 വർഷം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച സുബേദാർ മേജർ മാഹി ചാലക്കരയിലെ ഷാജി മാണിക്കോത്തിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. വിമുക്ത ഭടന്മാരുടെ സംഘടനയായ തലശ്ശേരി സിഗ്നലേഴ്സിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

## Article Content

(www.panoornews.in0ഇന്ത്യൻ കരസേനയുടെ അഭിമാനമായ കോർ ഓഫ് സിഗ്നൽസിൽ നിന്നും 31 വർഷം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച സുബേദാർ മേജർ മാഹി ചാലക്കരയിലെ ഷാജി മാണിക്കോത്തിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. വിമുക്ത ഭടന്മാരുടെ സംഘടനയായ തലശ്ശേരി സിഗ്നലേഴ്സിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

രാജ്യസുരക്ഷയ്ക്കായി മൂന്ന് പതിറ്റാണ്ടിലേറെക്കാലം സേവനം അനുഷ്ഠിച്ച ഷാജി മാണിക്കോത്തിനെ വിമുക്ത ഭടന്മാരും, ആർപിഎഫും ചേർന്നാണ് സ്വീകരിച്ചത്. തലശ്ശേരി സിഗ്നലേഴ്സ് പ്രസിഡണ്ട് കെ.എസ്. ജയപ്രകാശ് ഹാരാർപ്പണം നടത്തി. എം. ശശീന്ദ്രൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സംഘടനാ പ്രസിഡന്റ് എ.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ സന്ദീപ്, ആർ.പി.എഫ് ഇൻസ്പെക്ടർ മനോജ് കുമാർ, ജി.ആർ.പി.എഫ് - എസ്.ഐ മുരളീധരൻ, തലശ്ശേരി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. രാജ്യത്തിനുവേണ്ടി ദീർഘകാലം സേവനം ചെയ്ത ഷാജിയുടെ സമർപ്പണബോധവും കർത്തവ്യനിഷ്ഠയും അവർ അനുസ്മരിച്ചു.

പി. വിശ്വജിത്ത്, എൻ. ദിനേശൻ, കെ.പി. പ്രദീപ് കുമാർ, ഇ.വി. ശശിധരൻ എന്നിവരടക്കം ഒട്ടേറെ പ്രമുഖർ സംബന്ധിച്ചു. സ്വീകരണത്തിന്റെ ഭാഗമായി മധുരപലഹാര വിതരണവും നടത്തി.

സ്വീകരണത്തിന് മറുപടിയായി സംസാരിച്ച സുബേദാർ മേജർ എം. ഷാജി, സേവനകാലത്ത് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി. ഭാര്യ വീണയും, മകൻ പൃഥ്വി ഷാജിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സൈനിക ജീവിതത്തിൽ നിന്നുള്ള ഔദ്യോഗിക വിരമിക്കലിനുശേഷവും സമൂഹത്തിനും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കാനുള്ള പ്രതിജ്ഞയോടെയാണ് എം. ഷാജി പുതിയ ജീവിതഘട്ടത്തിലേക്ക് കടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/363902/subedar-major-manikoth-shaji-of-chalakkara-who-retired-after-31-years-of-glorious-military-service-received-a-warm-welcome-at-thalassery-railway-station)