---
title: "തലശ്ശേരി സേക്രട്ട് ഹാർട്ട് ഗേൾസ്  ഹയർ സെക്കൻഡറി സ്കൂളിൽ  പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു."
english_title: "Environment Day was celebrated extensively at Sacred Heart Girls Higher Secondary School, Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/364089/environment-day-was-celebrated-extensively-at-sacred-heart-girls-higher-secondary-school-thalassery"
published_at: "2026-06-05T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22bdd161c0f_Untitled-6_copy.jpg"
keywords: ["Environment Day", "Sacred Heart Girls Higher Secondary School", "Thalassery.", "Celebrate"]
---

# തലശ്ശേരി സേക്രട്ട് ഹാർട്ട് ഗേൾസ്  ഹയർ സെക്കൻഡറി സ്കൂളിൽ  പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു.

> **Lead Summary:** തലശ്ശേരി: രാവിലെ പത്തര മണിക്ക് തലശ്ശേരി മുൻസിപ്പാലിറ്റി യുടെ നേതൃത്വത്തിൽ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ പരിസ്ഥിതി ദിന സന്ദേശം നൽകുകയും പ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു.

## Article Content

തലശ്ശേരി: രാവിലെ പത്തര മണിക്ക് തലശ്ശേരി മുൻസിപ്പാലിറ്റി യുടെ നേതൃത്വത്തിൽ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ പരിസ്ഥിതി ദിന സന്ദേശം നൽകുകയും പ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു.

ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബോധവത്കരണ ക്ലാസ്സ്‌ നൽകി.ഉച്ചയ്ക്കുശേഷം ആനന്ദൻ പൊക്കുടൻ കണ്ടൽ കാടുകളുടെ സംരക്ഷണത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നൽകി. അതോടൊപ്പം ക്ലാസ്സ്‌ bulletin board മത്സര വിജയികൾക്കുള്ള

സമ്മാനവിതരണവും കുട്ടികളുടെ വിവിധപരിപാടികളും നടന്നു.ക്ലാസ്സുകളിൽകുട്ടികൾ കൊണ്ടുവന്ന ചെടികൾ പരസ്പരം കൈമാറിയത് വ്യത്യസ്തമായ അനുഭവമായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/364089/environment-day-was-celebrated-extensively-at-sacred-heart-girls-higher-secondary-school-thalassery)