---
title: "തലശ്ശേരി കോടതി സമുച്ചയത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു"
english_title: "World Environment Day celebration organized at Thalassery Court Complex"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/364113/world-environment-day-celebration-organized-at-thalassery-court-complex"
published_at: "2026-06-05T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22f40a9c926_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി കോടതി സമുച്ചയത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** തലശ്ശേരി: 'ഒരു തൈ നടാം നമുക്ക് നാളേക്ക് വേണ്ടി' എന്ന സന്ദേശം മുൻനിർത്തി ലോക പരിസ്ഥിതിദിനത്തിൽ മാതൃകയായി തലശ്ശേരി കോടതി സമുച്ചയം.

## Article Content

തലശ്ശേരി: 'ഒരു തൈ നടാം നമുക്ക് നാളേക്ക് വേണ്ടി' എന്ന സന്ദേശം മുൻനിർത്തി ലോക പരിസ്ഥിതിദിനത്തിൽ മാതൃകയായി തലശ്ശേരി കോടതി സമുച്ചയം.

കണ്ണൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ (DLSA) നേതൃത്വത്തിലാണ് കോടതി വളപ്പിൽ വിപുലമായ രീതിയിൽ പരിസ്ഥിതി ദിനം ആചരിച്ചത്. വരുംതലമുറകൾക്കായി പ്രകൃതിയെ സംരക്ഷിക്കാൻ ഓരോ വ്യക്തിയും കാവൽഭടന്മാരാകണമെന്ന ആഹ്വാനത്തോടെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

കണ്ണൂർ ജില്ലാ ജഡ്ജിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന അഡീഷണൽ ജില്ലാ ജഡ്ജ്-1 ഡെന്നി സി.ജെ. കോടതി കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ അഡീഷണൽ ജില്ലാ ജഡ്ജിമാരായ തുഷാർ എം., രാജേഷ് കെ., പോക്സോ സ്പെഷ്യൽ ജഡ്ജ് രശ്മി എസ്., ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബി. കരുണാകരൻ, അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റാഫേൽ ഇ.വി. എന്നിവർ സംബന്ധിച്ചു.

സബ് ജഡ്ജിമാരായ ശ്രുതി എം., കൃഷ്ണൻകുട്ടി കെ.വി., മജിസ്‌ട്രേറ്റ് ദിവ്യ സി.എ., മുൻസിഫ് വരദ ജി. എന്നിവരും ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ. അജിത് കുമാർ, തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.പി. ഹരീന്ദ്രൻ DLSA സെക്‌ഷൻ ഓഫീസർ സനൽ കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കാളികളായി. കോടതി ജീവനക്കാർ, അഭിഭാഷക ക്ലർക്കുമാർ, ജില്ലാ നിയമ സേവന അതോറിറ്റി ജീവനക്കാർ, പാരാ ലീഗൽ വളണ്ടിയർമാർ എന്നിവരും പരിപാടിയുടെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/364113/world-environment-day-celebration-organized-at-thalassery-court-complex)