---
title: "തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; വാഹന  പരിശോധനയിൽ  1  കിലോ   കഞ്ചാവുമായി യുവാവ് പിടിയിൽ "
english_title: "Huge ganja bust in Thalassery; Youth arrested with 1 kg of ganja during vehicle inspection"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/364558/huge-ganja-bust-in-thalassery-youth-arrested-with-1-kg-of-ganja-during-vehicle-inspection"
published_at: "2026-06-07T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a258cc4eb069_Untitled-1_copy.jpg"
keywords: ["Huge Ganja", "Thalassery", "Arrest"]
---

# തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; വാഹന  പരിശോധനയിൽ  1  കിലോ   കഞ്ചാവുമായി യുവാവ് പിടിയിൽ 

> **Lead Summary:** തലശ്ശേരി : തലശ്ശേരി നഗരത്തിൽ വൻ കഞ്ചാവ് വേട്ട. വാഹന പരിശോധനയിൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആദർശ് ജി യും സംഘവും ഓപ്പറേഷൻ തണ്ടർ NDPS സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി തലശ്ശേരി കണ്ടിക്കലിൽ അണ്ടർ പാസ്സിൽ നടത്തിയ വാഹന പരിശോധനയിലാണ് KL 58 B 6778 നമ്പർ Honda Aviator സ്ക്കൂട്ടറിൽ കടത്തിയ 1.120 Kg കഞ്ചാവ് പിടിച്ചെടുത്തത്.

## Article Content

തലശ്ശേരി : തലശ്ശേരി നഗരത്തിൽ വൻ കഞ്ചാവ് വേട്ട. വാഹന പരിശോധനയിൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആദർശ് ജി യും സംഘവും ഓപ്പറേഷൻ തണ്ടർ NDPS സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി തലശ്ശേരി കണ്ടിക്കലിൽ അണ്ടർ പാസ്സിൽ നടത്തിയ വാഹന പരിശോധനയിലാണ് KL 58 B 6778 നമ്പർ Honda Aviator സ്ക്കൂട്ടറിൽ കടത്തിയ 1.120 Kg കഞ്ചാവ് പിടിച്ചെടുത്തത്.

വെസ്റ്റ് ബംഗാൾ സ്വദേശിയും നിലവിൽ പെരിങ്ങത്തൂരിൽ താമസക്കാരനുമായ മുഹമ്മദ്‌ സഹിദൂറിനെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ AEI നസീർ ബി,AEI(Gr) സന്തോഷ്‌ ടി, PO (Gr) മാരായ സുമേഷ് എം കെ പ്രസന്ന എം കെ ,CEO മാരായ രതീഷ് സി പി, സരിൻരാജ് കെ, ഷിനോയ് വി , WCEO ദീപ എം , CEO ഡ്രൈവർ സരിൻ എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/364558/huge-ganja-bust-in-thalassery-youth-arrested-with-1-kg-of-ganja-during-vehicle-inspection)