---
title: "ഡീസൽ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധം ; തലശേരിയിൽ  ബസ്സുടമകൾ മാർച്ചും ധർണ്ണയും നടത്തി"
english_title: "Protest against diesel price hike; Bus owners hold march and sit-in in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/364688/protest-against-diesel-price-hike-bus-owners-hold-march-and-sit-in-in-thalassery"
published_at: "2026-06-08T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26815e9e4a9_Untitled-2_copy.jpg"
keywords: ["Diesel price", "Bus Owners", "Thalassery", "Protest", "March"]
---

# ഡീസൽ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധം ; തലശേരിയിൽ  ബസ്സുടമകൾ മാർച്ചും ധർണ്ണയും നടത്തി

> **Lead Summary:** തലശേരി: ഡീസൽ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബസ്സുടമകൾ തലശ്ശേരി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി.

## Article Content

തലശേരി: ഡീസൽ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബസ്സുടമകൾ തലശ്ശേരി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി.

പുതിയ ബസ് സ്റ്റാന്റിനടുത്ത ബസ്സുടമസ്ഥ സംഘം ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തിയാണ് ധർണ്ണ നടത്തിയത്. നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു.

സംഘടന പ്രസിഡണ്ട് കെ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി കെ.ഗംഗാധരൻ, മറ്റ് ഭാരവാഹികളായ ടി.പി. പ്രേമനാഥൻ, കെ.പ്രേമാനന്ദൻ, എൻ.പി.വിജയൻ, എം.കെ.ചന്ദ്രൻ, കെ. ദയാനന്ദൻ, കെ.കെ. ജിനചന്ദ്രൻ എന്നിവർ സംസാരിച്ചു. പൊതു ഗതാഗതം നടത്തുന്ന സ്വകാര്യ ബസ്സുകളെ ഡീസൽ വില വർദ്ധനവിൽ നിന്ന് ഒഴിവാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക,കെ.എസ്.ആർ.ടി.സി.യിൽ വനിതകൾക്ക് യാത്രാ സൗജന്യം അനുവദിക്കുമ്പോൾ നഷ്ടത്തിലാവുന്ന സ്വകാര്യ ബസ്‌ വ്യവസായത്തെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സമരക്കാർ ഉയർത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/364688/protest-against-diesel-price-hike-bus-owners-hold-march-and-sit-in-in-thalassery)