---
title: "സമാധാൻ സമാരോഹ് പ്രത്യേക അദാലത്ത് അപേക്ഷിക്കാനുള്ള തീയതി സുപ്രീം കോടതി ജൂലൈ 31 വരെ നീട്ടി"
english_title: "Supreme Court extends deadline for filing petitions in Samadhan Samaroh Special Adalat till July 31"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/364757/supreme-court-extends-deadline-for-filing-petitions-in-samadhan-samaroh-special-adalat-till-july-31"
published_at: "2026-06-08T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26d4f41e58f_Untitled-2_copy.jpg"
keywords: []
---

# സമാധാൻ സമാരോഹ് പ്രത്യേക അദാലത്ത് അപേക്ഷിക്കാനുള്ള തീയതി സുപ്രീം കോടതി ജൂലൈ 31 വരെ നീട്ടി

> **Lead Summary:** തലശേരി: സുപ്രീം കോടതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമാധാൻ സമാരോഹ് പ്രത്യേക അദാലത്ത് 2026 ഓഗസ്റ്റ് 21, 22, 23 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. അദാലത്തിലേക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടിയതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

## Article Content

തലശേരി: സുപ്രീം കോടതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമാധാൻ സമാരോഹ് പ്രത്യേക അദാലത്ത് 2026 ഓഗസ്റ്റ് 21, 22, 23 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. അദാലത്തിലേക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടിയതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

സുപ്രീം കോടതിയിലെ കക്ഷികൾക്കും അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡിനും (AORs) തങ്ങളുടെ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. അപേക്ഷകൾ സമർപ്പിക്കുന്നതിനായി പ്രത്യേക ഗൂഗിൾ ഫോം ലിങ്കും സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക:

👉 ഗൂഗിൾ ഫോം ലിങ്ക്: https://forms.gle/woYFFEph7pgiTQ7u7.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/364757/supreme-court-extends-deadline-for-filing-petitions-in-samadhan-samaroh-special-adalat-till-july-31)