---
title: "ഷിഗെല്ല, വയനാട്ടിൽ വിദ്യാർത്ഥികൾഉൾപ്പടെ 339 പേർക്ക് രോഗലക്ഷണങ്ങൾ ;  ആരോഗ്യമന്ത്രി ഇന്ന്  ജില്ലയിൽ"
english_title: "Shigella, 339 people including students in Wayanad show symptoms; Health Minister to visit district today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/364843/shigella-339-people-including-students-in-wayanad-show-symptoms-health-minister-to-visit-district-today"
published_at: "2026-06-09T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27a7d29619e_Untitled-2_copy.jpg"
keywords: []
---

# ഷിഗെല്ല, വയനാട്ടിൽ വിദ്യാർത്ഥികൾഉൾപ്പടെ 339 പേർക്ക് രോഗലക്ഷണങ്ങൾ ;  ആരോഗ്യമന്ത്രി ഇന്ന്  ജില്ലയിൽ

> **Lead Summary:** വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി കെ മുരളീധരൻ നാളെ ജില്ലയിലെത്തും.നാലര വയസ്സുള്ള ഒരു ആൺകുട്ടിക്കും അഞ്ചു വയസ്സുള്ള പെൺകുട്ടിക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. 339 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരിൽ 21 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 38 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. ആകെ 21 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 19 സാംപിളുകളുടെ ഫലം വരാനുണ്ട്.‌‌

## Article Content

വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി കെ മുരളീധരൻ നാളെ ജില്ലയിലെത്തും.നാലര വയസ്സുള്ള ഒരു ആൺകുട്ടിക്കും അഞ്ചു വയസ്സുള്ള പെൺകുട്ടിക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. 339 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരിൽ 21 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 38 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. ആകെ 21 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 19 സാംപിളുകളുടെ ഫലം വരാനുണ്ട്.‌‌

ബത്തേരി കോളിയാടിയിലെ മാർ ബസേലിയോസ് എയുപി സ്കൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശാരീരിക അസ്വസ്ഥത നേരിട്ട കുട്ടികളിൽ 21 പേരാണ് രോഗബാധയുണ്ടെന്ന നിഗമനത്തിൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികൾക്ക് കൂട്ടത്തോടെ പനി, ഛർദി, വയറിളക്കം, തലകറക്കം തുടങ്ങി ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. ആദ്യം ഭക്ഷ്യവിഷബാധയെന്ന നിഗമനത്തിലായിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്ടീരിയൽ ഇൻഫെ‌ക്‌ഷനാണെന്ന് കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച കുട്ടികൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/364843/shigella-339-people-including-students-in-wayanad-show-symptoms-health-minister-to-visit-district-today)