---
title: "പലചരക്ക് കടയുടെ മേൽക്കൂരയിൽ കൂറ്റൻ പെരുമ്പാമ്പ്; മുഴപ്പിലങ്ങാട് ബീച്ചിൽ പരിഭ്രാന്തി"
english_title: "Huge python on the roof of a grocery store; panic at Muzhappilangad beach"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/364915/huge-python-on-the-roof-of-a-grocery-store-panic-at-muzhappilangad-beach"
published_at: "2026-06-09T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27db3d3df93_Untitled-7_copy.jpg"
keywords: ["Huge Python", "Grocery Store", "Muzhappilangad Beach", "Thalassery"]
---

# പലചരക്ക് കടയുടെ മേൽക്കൂരയിൽ കൂറ്റൻ പെരുമ്പാമ്പ്; മുഴപ്പിലങ്ങാട് ബീച്ചിൽ പരിഭ്രാന്തി

> **Lead Summary:** മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിനോട് ചേർന്നുള്ള പലചരക്ക് കടയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക പരത്തി. ബീച്ചിലെ ചിൽഡ്രൻസ് പാർക്കിന് സമീപം പ്രവർത്തിക്കുന്ന അഫ്‌സലിന്റെ കടയുടെ മേൽക്കൂരയോട് ചേർന്ന ഇരുമ്പ് പൈപ്പിനിടയിലാണ് പെരുമ്പാമ്പ് കയറിക്കൂടിയത്.

## Article Content

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിനോട് ചേർന്നുള്ള പലചരക്ക് കടയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക പരത്തി. ബീച്ചിലെ ചിൽഡ്രൻസ് പാർക്കിന് സമീപം പ്രവർത്തിക്കുന്ന അഫ്‌സലിന്റെ കടയുടെ മേൽക്കൂരയോട് ചേർന്ന ഇരുമ്പ് പൈപ്പിനിടയിലാണ് പെരുമ്പാമ്പ് കയറിക്കൂടിയത്.

ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മേൽക്കൂര ഭാഗത്ത് അസ്വാഭാവിക ചലനം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വലിയ പെരുമ്പാമ്പിനെ കണ്ടെത്തിയത്. വിവരമറിഞ്ഞതോടെ നാട്ടുകാർ സ്ഥലത്തെത്തി.

പാച്ചാക്കര വാർഡ് വികസന സമിതി അംഗങ്ങളും പൊതുപ്രവർത്തകരുമായ വസീം കെ.പി, മുസകുട്ടി ബത്തയിൽ എന്നിവരുടെ നേതൃത്വത്തിൽ ഏറെ ശ്രദ്ധയോടെയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. തുടർന്ന് പാമ്പിനെ സുരക്ഷിതമായി അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു.

അന്നം തേടിയെത്തിയതാകാമെന്നാണ് പെരുമ്പാമ്പ് കടയിലേക്ക് കയറിക്കൂടാൻ കാരണമെന്ന് കരുതുന്നത്. സമീപകാലത്ത് പാച്ചാക്കര പ്രദേശത്ത് പെരുമ്പാമ്പുകളുടെ സാന്നിധ്യം വർധിച്ചതായി നാട്ടുകാർ പറയുന്നു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. വന്യജീവികളുടെ സഞ്ചാരം വർധിക്കുന്ന സാഹചര്യത്തിൽ അധികൃതർ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/364915/huge-python-on-the-roof-of-a-grocery-store-panic-at-muzhappilangad-beach)