---
title: "ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ;  'ഗോൾ വണ്ടി' തലശേരിയിൽ  പ്രയാണം തുടങ്ങി"
english_title: "DYFI district conference; 'Goal vandi' begins journey in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/365829/dyfi-district-conference-goal-vandi-begins-journey-in-thalassery"
published_at: "2026-06-13T20:04:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d6aa65bd4c_Untitled-2_copy.jpg"
keywords: ["DYFI", "DYFI district conference", "Thalassery"]
---

# ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ;  'ഗോൾ വണ്ടി' തലശേരിയിൽ  പ്രയാണം തുടങ്ങി

> **Lead Summary:** ​ ഡിവൈഎഫ്ഐ ജില്ലാ സമ്മേളന പ്രചാരണത്തിന് ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ കരുത്തുപകർന്ന് 'ഗോൾ വണ്ടി' പ്രയാണം തുടങ്ങി. മാഹി പള്ളി മൈതാനത്ത് നടന്ന ചടങ്ങിൽ അഡ്വ. ടി അശോക് കുമാർ എംഎൽഎ ഗോൾ വണ്ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

​ ഡിവൈഎഫ്ഐ ജില്ലാ സമ്മേളന പ്രചാരണത്തിന് ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ കരുത്തുപകർന്ന് 'ഗോൾ വണ്ടി' പ്രയാണം തുടങ്ങി. മാഹി പള്ളി മൈതാനത്ത് നടന്ന ചടങ്ങിൽ അഡ്വ. ടി അശോക് കുമാർ എംഎൽഎ ഗോൾ വണ്ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീത് മുഖ്യതിഥിയായി. 30, ജൂലൈ 1 തീയതികളിലായി തലശേരിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി, ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തിൽ കായികപ്രേമികളെ അണിനിരത്തിയാണ് ഈ വേറിട്ട പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.

​ആദ്യ ദിനത്തിൽ മാഹി പാലം, ചാലക്കര, ഇടത്തട്ട, ഈങ്ങയിൽപീടിക, മഞ്ഞോടി, കല്ലായിത്തെരു തലശേരി ടൗൺ എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ഗോൾ വണ്ടിയിൽ നൂറുകണക്കിന് കായിക പ്രേമികളാണ് ഗോളടിച്ച് സമ്മാനങ്ങൾ നേടിയത്. ഞായറാഴ്ച കുടക്കളം, കൊളശ്ശേരി, കൂളിബസാർ, പൊന്ന്യംപാലം എന്നിവിടങ്ങളിൽ ഗോൾ വണ്ടി പ്രയാണം നടത്തും. വിവിധ കേന്ദ്രങ്ങളിൽ

​ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അഫ്സൽ,സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ,

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ, സിപിഐ എം ഏരിയ സെക്രട്ടറി സി കെ രമേശൻ, കാരായി ചന്ദ്രശേഖരൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെറ്റ് അംഗം പി സനീഷ്, ബ്ലോക്ക്‌ സെക്രട്ടറി പി വി സച്ചിൻ, ബ്ലോക്ക്‌ പ്രസിഡന്റ് മുഹമ്മദ്‌ ഫാസിൽ, ഫിദ പ്രദീപ്, എസ് കെ അർജുൻ, നിധിൻ, നീരജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/365829/dyfi-district-conference-goal-vandi-begins-journey-in-thalassery)