---
title: "ഓപ്പറേഷൻ തൂഫാൻ ;  തലശ്ശേരി പോലീസ് സബ്ഡിവിഷൻ ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായി ഡോക്ടേർസ് ടീം, പ്രസ് ഫോറം റണ്ണറപ്പ്"
english_title: "Operation Toofan; Doctors' team wins Thalassery Police Subdivision Football Tournament, Press Forum runners-up"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/365832/operation-toofan-doctors-team-wins-thalassery-police-subdivision-football-tournament-press-forum-runners-up"
published_at: "2026-06-13T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d6d4843456_Untitled-3_copy.jpg"
keywords: ["Operation Toofan", "Thalassery", "Police Subdivision Football Tournament"]
---

# ഓപ്പറേഷൻ തൂഫാൻ ;  തലശ്ശേരി പോലീസ് സബ്ഡിവിഷൻ ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായി ഡോക്ടേർസ് ടീം, പ്രസ് ഫോറം റണ്ണറപ്പ്

> **Lead Summary:** തലശ്ശേരി:കേരളാ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ തലശ്ശേരി പോലീസ് സബ്ഡിവിഷൻ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

## Article Content

തലശ്ശേരി:കേരളാ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ തലശ്ശേരി പോലീസ് സബ്ഡിവിഷൻ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

തലശ്ശേരി മുകുന്ദ് ജംഗ്ഷനിലെ ടർഫിൽ നടന്ന മത്സരത്തിൽ തലശ്ശേരി സബ്ഡിവിഷൻ പോലീസ്, എക്സൈസ്, ഡോക്ടേഴ്സ് ടീം കണ്ണൂർ, മീഡിയ ടീം തലശ്ശേരി എന്നിവർ പങ്കെടുത്തു. ആവേശകരമായ പോരാട്ടത്തിൽ ഡോക്ടേഴ്സ് ടീം കണ്ണൂർ ജേതാക്കളായപ്പോൾ, തലശേരി പ്രസ് ഫോറം ടീം രണ്ടാം സ്ഥാനം നേടി.

തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി IAS, മാഹി എസ്.പി ഡോ. വിനയ ഗാർഗെ IPS, തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപൻ IPS, പിണറായി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജീഷ് കുമാർ എൻ, തലശ്ശേരി പോലീസ് സ്റ്റേഷൻ എസ്.ഐ അശ്വതി കെ, തലശ്ശേരി പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേത്തർ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. വിജയികൾക്കുള്ള ട്രോഫികൾ മാ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/365832/operation-toofan-doctors-team-wins-thalassery-police-subdivision-football-tournament-press-forum-runners-up)