---
title: "ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ; തലശേരിയിൽ  സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു."
english_title: "DYFI District Conference; Organizing Committee office inaugurated in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/366044/dyfi-district-conference-organizing-committee-office-inaugurated-in-thalassery"
published_at: "2026-06-15T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f838aa6479_Untitled-1_copy.jpg"
keywords: ["DYFI District Conference", "Inauguration", "Thalassery", "K K Shylaja teacher"]
---

# ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ; തലശേരിയിൽ  സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

> **Lead Summary:** തലശേരി: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തലശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് തുറന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ഓഫീസ് ഉദ്ഘാടനം ചെയ്തു.

## Article Content

തലശേരി: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തലശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് തുറന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ഓഫീസ് ഉദ്ഘാടനം ചെയ്തു.

സിപിഐ എം ഏരിയ സെക്രട്ടറി സി കെ രമേശൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ, കാരായി ചന്ദ്രശേഖരൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി സനീഷ്, കിരൺ കരുണാകരൻ,ജില്ലാ കമ്മിറ്റി അംഗംമുഹമ്മദ്‌ ഫാസിൽഎന്നിവർ സംസാരിച്ചു.​ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്സൽ സ്വാഗതവും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി വി സച്ചിൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/366044/dyfi-district-conference-organizing-committee-office-inaugurated-in-thalassery)